Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനെ തോല്‍പ്പിച്ച് മോഹന്‍ലാല്‍!സത്യന്‍ അന്തിക്കാടിന്റെ പിന്‍ഗാമിക്ക് എന്ത് സംഭവിച്ചു?

കെ ആര്‍ അനൂപ്
വെള്ളി, 21 ജൂണ്‍ 2024 (15:20 IST)
പതിവ് സിനിമകളുടെ ട്രാക്ക് മാറ്റി സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രമായിരുന്നു പിന്‍ഗാമി. പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും സിനിമ പരാജയമല്ലെന്ന് സംവിധായകന്‍ തന്നെ ഇപ്പോള്‍ പറയുന്നു. എന്നാല്‍ അന്ന് സിനിമയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന്‍ കാര്‍ഡ്.
 
'റിലീസ് ചെയ്തിരുന്ന സമയത്ത് ഞാന്‍ അതിനേക്കാള്‍ വലിയ വിജയം പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് പിന്‍ഗാമി, ആ പടം ഓടുകയൊക്കെ ചെയ്തു പരാജയം ഒന്നുമല്ല എങ്കിലും എന്റെ പദവ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമയാവണമെന്നും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്ത ചിത്രമാണ് പിന്‍ഗാമി. 
 
രഘുനാഥ് പാലേരിയാണ് അതിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. പക്ഷേ വേണ്ടത്ര പഞ്ച് അതിന് കിട്ടിയില്ല. എനിക്ക് തോന്നുന്നത് ആ സമയത്ത് ഓപ്പോസിറ്റ് ഇറങ്ങിയത് തേന്മാവിന്‍ കൊമ്പത്ത് എന്ന മോഹന്‍ലാല്‍ പടമായിരുന്നു. കൂടുതല്‍ ശ്രദ്ധ അങ്ങോട്ട് മാറിയത് കൊണ്ടായിരിക്കാം. പക്ഷേ പതുക്കെ പതുക്കെ ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ സിനിമ പിന്‍ഗാമിയായി മാറി. അതില്‍ ഒരു ജീവിതമുണ്ട്. അതൊരു പ്രതികാരകഥ മാത്രമല്ല .അതിലൊരു ജീവിതം ഉണ്ട്. ബന്ധങ്ങളുടെ കഥ പറയുന്നുണ്ട്. അത് വിട്ടിട്ടുള്ള ഒരു കളിയും ഞാനില്ല. കോമഡി ആയാലും ആക്ഷന്‍ ആണെങ്കിലും എല്ലാ പടത്തിലും കുടുംബം ഉണ്ടാകും',- സത്യന്‍ അന്തിക്കാട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം 34കാരന് ദാരുണാന്ത്യം

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

അടുത്ത ലേഖനം
Show comments