Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെ വില്ലനായി ഫഹദ് ! ഇന്ത്യയെ നടുക്കിയ ബാങ്ക് കവര്‍ച്ച സിനിമയാകുന്നു

ബാങ്ക് കവര്‍ച്ചയ്ക്ക് ശേഷം രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. അന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കിയത് ഐപിഎസ് ഓഫീസറായ പി.വിജയന്‍ ആണ്

Mohanlal Fahad Faasil Film
, ബുധന്‍, 10 ഓഗസ്റ്റ് 2022 (10:03 IST)
രാജ്യത്തെ നടുക്കിയ ബാങ്ക് കവര്‍ച്ചയും പൊലീസ് അന്വേഷണവും സിനിമയാക്കുന്നതായി റിപ്പോര്‍ട്ട്. 15 വര്‍ഷം മുന്‍പ് നടന്ന ബാങ്ക് കവര്‍ച്ചയിലെ പ്രതികളെ തേടി കേരള പൊലീസ് 56 ദിവസം നടത്തിയ സാഹസിക അന്വേഷണമാണ് സിനിമയാക്കുന്നത്. 2007 ലെ പുതുവത്സരത്തലേന്ന് മലപ്പുറം ചേലമ്പ്ര ബാങ്കില്‍ കവര്‍ച്ച നടത്തി 80 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയുമായി രക്ഷപ്പെട്ട നാലംഗ സംഘത്തെ പിടികൂടിയ ചരിത്ര സംഭവമാണ് സിനിമയാകുന്നത്.
 
ബാങ്ക് കവര്‍ച്ചയ്ക്ക് ശേഷം രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. അന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കിയത് ഐപിഎസ് ഓഫീസറായ പി.വിജയന്‍ ആണ്. സിനിമയില്‍ പി.വിജയന്‍ എന്ന പൊലീസ് കഥാപാത്രത്തെ മോഹന്‍ലാല്‍ ആയിരിക്കും അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കവര്‍ച്ചാത്തലവന്‍ ബാബുവായി ഫഹദ് ഫാസില്‍ എത്തും. മലയാളത്തില്‍ മാത്രമല്ല തമിഴ് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും സിനിമ ഒരുക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകള്‍ തോളൊപ്പമായി, അവള്‍ പെട്ടെന്ന് വളര്‍ന്നു, ഒമ്പതാം പിറന്നാള്‍ ആഘോഷിക്കാന്‍ നടി അശ്വതിയും കുടുംബവും