Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹൻലാലിനെ കടത്തിവെട്ടി മമ്മൂട്ടി!

മമ്മൂട്ടിക്ക് ബെന്‍സ് മാര്‍ക്കോപോളോ കാരവാൻ; ദുൽഖറിന് പഴയതും

മോഹൻലാലിനെ കടത്തിവെട്ടി മമ്മൂട്ടി!
, വ്യാഴം, 17 നവം‌ബര്‍ 2016 (10:24 IST)
മമ്മൂട്ടിക്ക് വാഹനങ്ങളോടുള്ള കമ്പം എല്ലാവർക്കും അറിയാവുന്നതാണ്. മമ്മൂട്ടിക്ക് പുതിയ മെഴ്‌സിഡസ് ബെന്‍സിന്റെ കാരവാന്‍ റെഡി. അതേസമയം ദുല്‍ഖര്‍ മമ്മൂട്ടിയുടെ പഴയ കാരവാനില്‍ കറങ്ങും. മമ്മൂട്ടി ഇനി ലോകം ചുറ്റുന്നത് മെഴ്‌സിഡസ് ബെന്‍സിന്റെ കാരവാനില്‍ ആയിരിക്കും. 
 
വാഹന ഡിസൈനര്‍മാരുടെ സഹായത്തോടെ മോഡിഫൈ ചെയ്‌തെടുത്ത കാരവനുകളുമായി വിലസുന്ന താരങ്ങള്‍ക്കിടയിലാണ് മമ്മൂട്ടി മെഴ്‌സിഡസ് ബെന്‍സ് മാര്‍ക്കോ പോളോ ക്യാമ്പറുമായി എത്തിയത്. എട്ടു പേര്‍ക്കു സഞ്ചരിക്കാവുന്ന കാരവാനില്‍ ബെഡ്‌റൂം ,ടിവി ,ഫ്രിഡ്ജ് ,ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാമുണ്ട്. 2143 സിസി എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമ മുതലാണ് മാര്‍ക്കോ പോളാ ക്യാമ്പറിലേക്ക് മമ്മൂട്ടി മാറിയത്. 
 
webdunia
മോഹന്‍ലാലും ആഡംബരസൗകര്യങ്ങളോടു കൂടിയ കാരവാന്‍ ഇതിനിടെ പുറത്തിറക്കിയിരുന്നു. ലാലിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി തയാറാക്കിയ വാഹനത്തില്‍ മസാജ് ചെയര്‍, ഡൊമസ്റ്റിക്, ഓട്ടോമോട്ടീവ്, എ സി, വാക്വം ടോയ്‌ലെറ്റ്, തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധിക്കലിനെ പ്രശംസിക്കാൻ സ്റ്റൈൽ മന്നന് എന്ത് യോഗ്യതയാണുള്ളത്? കബാലിയുടെ യഥാർത്ഥ കളക്ഷൻ എത്ര?