Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ തന്നെ രാജാവ് !പണം വാരി സിനിമകളില്‍ പിന്നില്‍ മമ്മൂട്ടി,ആദ്യ പത്തില്‍ ദുല്‍ഖറില്ല

Mohanlal  Mammootty remuneration Mammootty comes second in terms of remuneration

കെ ആര്‍ അനൂപ്

, വ്യാഴം, 1 ഫെബ്രുവരി 2024 (13:10 IST)
കേരള ബോക്‌സ് ഓഫീസില്‍ നിന്നും പണം വാരിക്കൂട്ടിയ സിനിമകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ടോവിനോ തോമസ്, ആന്റണി വര്‍ഗീസ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ സിനിമകള്‍ ആദ്യ പത്തില്‍ ഇടം നേടിയപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു സിനിമ പോലും ഇല്ലെന്നതാണ് പ്രത്യേകത. പത്താമതാണ് മമ്മൂട്ടിയുടെ സ്ഥാനം.
 
കേരള ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം ഏറ്റവും കൂടുതല്‍ പണം വാരിക്കൂട്ടിയ ചിത്രം 2018 ആണ്. 89.40 കോടി മലയാളക്കരയില്‍ നിന്ന് മാത്രം നേടിയപ്പോള്‍ ആഗോളതലത്തില്‍ 200 കോടിയിലേറെ ബിസിനസും നേടിയിരുന്നു. മോഹന്‍ലാലിന്റെ പുലിമുരുകന്‍ ആണ് രണ്ടാം സ്ഥാനത്ത്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 85.15 കോടി നേടിയ ഈ ചിത്രമാണ് മലയാളത്തില്‍ നിന്ന് ആദ്യമായി 100 കോടി തൊട്ടത്. മൂന്നാം സ്ഥാനം പ്രഭാസിന്റെ ബാഹുബലി രണ്ടാണ്.കേരള ബോക്‌സ് ഓഫീസില്‍ 74.50 കോടി രൂപ നേടാന്‍ സിനിമയ്ക്കായി.യാഷിന്റെ കെജിഎഫ് 2 68.50 നേടി നാലാം സ്ഥാനം ഉറപ്പിച്ചു. 
 
മോഹന്‍ലാലിന്റെ ലൂസിഫര്‍ 66.10 കോടി രൂപ നേടി. ആറാം സ്ഥാനത്ത് വിജയ് നായകനായി എത്തിയ ലിയോ.60.05 കോടി കേരളത്തില്‍നിന്ന് നേടിയപ്പോള്‍ ജയിലര്‍ 57.7 0 കോടി നേടി. എട്ടാം സ്ഥാനത്ത് മലയാളത്തിന്റെ യുവതാരനിര അണിനിരന്ന ആര്‍ഡിഎക്‌സ്.52.50 കോടി രൂപ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രമായി നേടി. ഒമ്പതാം സ്ഥാനം മോഹന്‍ലാലിന്റെ നേര്.47.75 കോടി നേടാന്‍ മോഹന്‍ലാലിനായി.മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം 47.75 കോടി പത്താം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. എടുത്തു പറയാനുള്ളത് ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ ഒന്നും ആദ്യം പത്തില്‍ ഉള്‍പ്പെട്ടില്ല.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Fact Check: 'രാമജ്യോതി തെളിക്കാത്തവര്‍ എന്റെ സിനിമ കാണണ്ട'; ഉണ്ണി മുകുന്ദന്‍ ഇങ്ങനെ പറഞ്ഞോ?