Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാൽ? അങ്ങനെയൊരു തീരുമാനം ഇപ്പോഴില്ലെന്ന് സംവിധായകൻ

മോഹൻലാലിനൊപ്പം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ തള്ളി സംവിധായകൻ ഷാജി കൈലാസ്

Mohanlal

നിഹാരിക കെ.എസ്

, ചൊവ്വ, 13 മെയ് 2025 (15:50 IST)
മലയാളികളുടെ എക്കാലത്തെയും ഹിറ്റ് കോംബോ ആണ് മോഹന്ലാല്-ഷാജി കൈലാസ്. ആറാം തമ്പുരാൻ, നരസിംഹം എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട മോഹൻലാൽ - ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട് പ്രചരിച്ചിരുന്നു. ഇപ്പോൾ, മോഹൻലാലിനൊപ്പം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ തള്ളി സംവിധായകൻ ഷാജി കൈലാസ് നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. 
 
എക്‌സ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സിനിമാ ഗ്രൂപ്പുകളിലും ഷാജി കൈലാസ്-മോഹൻലാൽ സിനിമയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഷാജി കൈലാസ് വ്യക്തമാക്കി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുമെന്നും ആക്ഷൻ ത്രില്ലർ ഴോണറിൽ ഒരുക്കുന്ന സിനിമ ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നും ആയിരുന്നു റിപ്പോർട്ട്. 
 
'പ്രിയപ്പെട്ട ആരാധകരേ, അഭ്യുദയകാംഷികളെ, എന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നു എന്ന പേരിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. ഈ പ്രചാരണങ്ങളിൽ സത്യമില്ല. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. അങ്ങനൊരു പ്രോജക്ട് വരികയാണെങ്കിൽ ഞാൻ നേരിട്ട് തന്നെ പ്രഖ്യാപിക്കും', എന്നാണ് ഷാജി കൈലാസ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
 
2023 ൽ പുറത്തിറങ്ങിയ എലോൺ ആണ് മോഹൻലാലും ഷാജി കൈലാസും ഒന്നിച്ച അവസാന ചിത്രം. തിയറ്ററുകളിൽ 'എലോൺ' വൻ പരാജയമായിരുന്നു. എലോൺ സിനിമയുടെ കടുത്ത പരാജയം മറികടക്കാൻ ഷാജി കൈലാസ് കിടിലൻ സിനിമയുമായി വരുമെന്നാണ് ആരാധകർ പറയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിരിയാണിക്ക് ശേഷം 'തിയേറ്ററു'മായി സജിന്‍ ബാബു; റിമ കല്ലിങ്കൽ നായിക, ടീസര്‍ പുറത്ത്