Webdunia - Bharat's app for daily news and videos

Install App

പ്രിയദർശന്റെ നൂറാമത്തെ സിനിമ; നായകൻ മോഹൻലാൽ

പ്രിയദർശന്റെ ആദ്യ സിനിമയിലും നൂറാമത്തെ സിനിമയിലും മോഹൻലാൽ തന്നെ നായകൻ!

നിഹാരിക കെ.എസ്
വെള്ളി, 28 മാര്‍ച്ച് 2025 (14:58 IST)
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവയാണ്. മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് പ്രിയദർശൻ. കോളജ് കാലം മുതൽക്കുള്ള സൗഹൃദം സിനിമയിലെത്തി, ഇപ്പോൾ 45 വർഷത്തിലധികമായി അത് തുടരുന്നു. പ്രിയദർശൻ സംവിധായക കുപ്പായം അണിഞ്ഞപ്പോൾ നായകനായതും മോഹൻലാൽ തന്നെയായിരുന്നു. പൂച്ചക്കൊരു മൂക്കുത്തി ആയിരുന്നു ആ ചിത്രം. ഇപ്പോൾ പ്രിയദർശന്റെ നൂറാമത്തെ ചിത്രത്തിലും മോഹൻലാൽ തന്നെയാണ് നായകൻ ആകുന്നത്. 
 
പ്രിയദർശന്റെ സിനിമയിൽ കഥ കേൾക്കാതെയാണ് മോഹൻലാൽ അഭിനയിക്കുന്നതെന്ന പ്രചാരണം സത്യമല്ലെന്നും സിനിമയെ കുറിച്ചുള്ള ഒരു ഐഡിയ പ്രിയൻ ആദ്യം തന്നെ തരുമെന്നും മോഹൻലാൽ പറയുന്നു. സ്ക്രിപ്റ്റ് ഇല്ലാതെയാണ് പ്രിയദർശൻ സിനിമകൾ തുടങ്ങുന്നത്. പലപ്പോഴും ഷൂട്ടിനിടെയാണ് സ്ക്രിപ്റ്റ് റെഡി ആക്കുന്നതെന്നും നടൻ പറയുന്നുണ്ട്. പ്രിയദർശൻ ഇനി ചെയ്യുന്ന രണ്ട് സിനിമകൾക്ക് ശേഷം അദ്ദേഹത്തിന്റെ നൂറാമത്തെ സിനിമയുടെ പണിപ്പുരയിലേക്ക് കടക്കുമെന്നും അതിലും താൻ തന്നെയാണ് നായകനെന്നും മോഹൻലാൽ പറയുന്നു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
'പ്രിയന്റെ ആദ്യ സിനിമയിൽ ഞാനായിരുന്നു നായകൻ. രണ്ട് സിനിമ കൂടി കഴിഞ്ഞാൽ പ്രിയന്റെ നൂറാമത്തെ സിനിമയാണ്. അതിലും ഞാൻ തന്നെയാണ് ഹീറോ. ഒരു സംവിധായകന്റെ ആദ്യ സിനിമയിലും നൂറാമത്തെ സിനിമയിലും ഒരേ നായകൻ എന്ന നേട്ടം അതിലൂടെ കിട്ടാൻ പോവുകയാണ്', മോഹൻലാൽ പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments