ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പ് ഇറങ്ങിയതായി ഒരു തമിഴ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിംസില്ല, മൂവിറൂള്‍സ്, തമിഴ് റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമെ ടെലഗ്രാമിലും വ്യാജപതിപ്പ് പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകനായ പൃഥ്വിരാജ് കഴിഞ്ഞ ദിവസം തന്നെ രംഗത്ത് വന്നിരുന്നു. പൈറസിയോടും സ്‌പോയ്ലറുകളോടും നോ പറയാം എന്ന പോസ്റ്ററാണ് പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വ്യാഴാഴ്ച 6 മണിയോടെയാണ് സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.