Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുന്നത് ദൃശ്യം മൂന്നാം ഭാഗമോ? മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു; ആരാധകരെ ആവേശത്തിലാക്കി പുതിയ പ്രഖ്യാപനം

ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു

Mohanlal Jeethu Joseph New Project
, വ്യാഴം, 13 ജൂലൈ 2023 (10:35 IST)
ത്രില്ലറുകളുടെ രാജാവ് ജീത്തു ജോസഫും മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ആശിര്‍വാദ് സിനിമാസിന്റെ 33-ാം ചിത്രമായിരിക്കും ഇത്. സിനിമയുടെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 
 
മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണോ വരാനിരിക്കുന്നത് എന്നാണ് ആരാധകരുടെ സംശയം. ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മൂന്നാം ഭാഗത്തിനുള്ള സാധ്യത തുറന്നിട്ടാണ് രണ്ടാം ഭാഗം അവസാനിക്കുന്നത്. മികച്ച തിരക്കഥ കിട്ടിയാല്‍ മൂന്നാം ഭാഗത്തെ കുറിച്ച് ആലോചിക്കുമെന്ന് ജീത്തു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 
 
അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. സ്‌പൈ ത്രില്ലറായാണ് റാം എത്തുക. തൃഷയാണ് ചിത്രത്തില്‍ നായിക. ട്യുണീഷയിലായിരുന്നു റാമിന്റെ അവസാന ഷെഡ്യൂള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആരാധ്യ'; വിജയും സാമന്തയും,'ഖുഷി'ലെ പ്രണയഗാനം, വീഡിയോ