Webdunia - Bharat's app for daily news and videos

Install App

ജിത്തു മാധവന്‍ സിനിമയ്ക്കു ഡേറ്റ് നല്‍കി മോഹന്‍ലാല്‍; നിര്‍മാണം ഗോകുലം മൂവീസ്

ഡിസംബര്‍ 25 നു ബറോസ് റിലീസ് ചെയ്ത ശേഷമായിരിക്കും ജിത്തു ജോസഫ് - മോഹന്‍ലാല്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം

രേണുക വേണു
ശനി, 14 ഡിസം‌ബര്‍ 2024 (11:54 IST)
രോമാഞ്ചം, ആവേശം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജിത്തു മാധവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകന്‍. ഇരുവരും ഒന്നിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ജിത്തു മാധവ് ചിത്രത്തിനായി മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശ്രീ ഗോകുലം മൂവീസ് ആയിരിക്കും ഈ ചിത്രം നിര്‍മിക്കുക. 
 
ഡിസംബര്‍ 25 നു ബറോസ് റിലീസ് ചെയ്ത ശേഷമായിരിക്കും ജിത്തു ജോസഫ് - മോഹന്‍ലാല്‍ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. ഏത് ഴോണറില്‍ ആയിരിക്കും ഈ സിനിമ ഒരുക്കുകയെന്ന കാര്യത്തിലും വ്യക്തതയില്ല. ആവേശത്തിലെ ഫഹദ് ഫാസിലിന്റെ രംഗണ്ണന്‍ പോലെയൊരു കഥാപാത്രം തന്നെയായിരിക്കും മോഹന്‍ലാലിനു വേണ്ടി ജിത്തു മാധവ് മനസില്‍ കാണുകയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 
 
അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' ആണ് ബറോസിനു ശേഷം തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്ന മോഹന്‍ലാല്‍ ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രത്തിലുമാണ് ഡിസംബര്‍, ജനുവരി മാസങ്ങളിലായി ലാല്‍ അഭിനയിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിഎംകെ തഴഞ്ഞു; പി.വി.അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?

കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം: മന്ത്രി ഗണേഷ് കുമാര്‍

Allu Arjun: അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

കേരളത്തിനു വേണ്ടി സംസാരിച്ച് കനിമൊഴി, പരിഹസിച്ച് സുരേഷ് ഗോപി; തൃശൂര്‍ എംപിക്കു കണക്കിനു കിട്ടി (വീഡിയോ)

അച്ചന്‍കോവില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

അടുത്ത ലേഖനം
Show comments