Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ലീന്‍ ഷേവ് അല്ല, എങ്കിലും ഈ ലുക്ക് പൊളി; പ്രായം കുറഞ്ഞ് ലാലേട്ടന്‍

2020 നു ശേഷം മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ സിനിമകളിലും താടിയുണ്ടായിരുന്നു

Mohanlal

രേണുക വേണു

, തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (10:51 IST)
Mohanlal

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാലിന്റേത് കിടിലന്‍ ലുക്കെന്ന് സൂചന. താടി ട്രിം ചെയ്ത് കുറച്ചുകൂടി ചെറുപ്പമായാണ് പുതിയ ചിത്രത്തില്‍ ലാലിനെ കാണുന്നത്. ഹെയര്‍ സ്റ്റൈലിലും വ്യത്യാസമുണ്ട്. എന്നാല്‍ ഈ ചിത്രം സാങ്കേതിക വിദ്യയുടെ സഹായത്തില്‍ ചെയ്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലും ഇതേ ലുക്കില്‍ ആയിരിക്കും ലാലിനെ കാണുകയെന്നാണ് റിപ്പോര്‍ട്ട്. 
 
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂര്‍വ്വം' എന്ന സിനിമയ്ക്കായി ലാല്‍ താടി പൂര്‍ണമായി എടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ലുക്കില്‍ നിന്ന് താടി ട്രിം ചെയ്ത ലുക്കായിരിക്കും ലാലിന്റേതെന്നാണ് വ്യക്തമാകുന്നത്. 
 
2020 നു ശേഷം മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ സിനിമകളിലും താടിയുണ്ടായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറിലാണ് ലാലിനെ അവസാനമായി താടിയില്ലാതെ കണ്ടത്. 'എന്നും എപ്പോഴും' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് 'ഹൃദയപൂര്‍വ്വം'. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഒരു സാധാരണക്കാരന്റെ വേഷമാണ് ലാല്‍ ചെയ്യുന്നത്. നവാഗതനായ സോനു ടി.പി ആണ് തിരക്കഥയും സംഭാഷണവും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായിക ആരായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. ക്യാമറ അനു മൂത്തേടത്ത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അന്നേ തൃഷയ്ക്ക് ഇഷ്ടം തോന്നി, പക്ഷെ വിവാഹിതനാണ്'; കുട്ടി പത്മിനിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ