Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അന്നേ തൃഷയ്ക്ക് ഇഷ്ടം തോന്നി, പക്ഷെ വിവാഹിതനാണ്'; കുട്ടി പത്മിനിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ഭാര്യ സംഗീതയ്ക്ക് നൽകിയ തെറ്റിച്ച് വിജയ് തൃഷയ്‌ക്കൊപ്പം അഭിനയിച്ചു?

'അന്നേ തൃഷയ്ക്ക് ഇഷ്ടം തോന്നി, പക്ഷെ വിവാഹിതനാണ്'; കുട്ടി പത്മിനിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

നിഹാരിക കെ എസ്

, തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (10:50 IST)
ജസ്റ്റിസ് ഫോർ സംഗീത ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകാൻ കാരണം വിജയും തൃഷയുമാണ്. ഇരുവരും ഒരുമിച്ച് പ്രെെവറ്റ് ജെറ്റിൽ യാത്ര ചെയ്തുവെന്ന വിവരം പുറത്തുവന്നത് മുതൽ വിജയുടെ ഭാര്യ സംഗീതയ്ക്ക് നീതി ലഭിക്കണമെന്നാണ് ഒരുപക്ഷം. നടി കീർത്തി സുരേഷിന്റെ വിവാഹത്തിനാണ് ഇരുവരും ഒരുമിച്ചെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇതാദ്യമായല്ല വിജയ്, തൃഷ ​ഗോസിപ്പുകൾ ചർച്ചയാകുന്നത്. 
 
വിജയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികയാണ് തൃഷ. ഒരുമിച്ച് നിരവധി സിനിമകൾ വന്നു. ഇതോടെ ഗോസിപ്പും ഉയർന്നു. ഗോസിപ്പുകൾ കത്തിനിൽക്കുന്നതിനിടെ ഒരുമിച്ച് അഭിനയിക്കുന്നത് ഇരുവരും അവസാനിപ്പിച്ചു. സം​ഗീതയുടെ എതിർപ്പാണ് ഇതിന് കാരണമെന്ന് അഭ്യൂഹങ്ങൾ വന്നു. പിന്നീട് 15 വർഷങ്ങൾക്കിപ്പുറം ലിയോ എന്ന സിനിമയിൽ തൃഷയും വിജയും ഒരുമിച്ചെത്തി. എന്നാൽ അപ്പോഴേക്കും വിജയ്-സം​ഗീത ബന്ധത്തിൽ വിള്ളലുകൾ വന്നെന്ന് തമിഴകത്ത് സംസാരമുണ്ടായി.
 
ഏറെക്കാലമായി വിജയിനെയും സം​ഗീതയെയും ഒരുമിച്ച് പൊതുവേദികളിൽ കണ്ടിട്ട്. വിജയ്‌ക്കൊപ്പം എല്ലാ സിനിമയുടെയും ഓഡിയോ ലോഞ്ചിനും ചില വിവാഹ ഫങ്ഷനുകൾക്കും സംഗീതയും വരുമായിരുന്നു. എന്നാൽ, വിജയ-തൃഷ കൂട്ടുകെട്ട് ലിയോയിലൂടെ ഒന്നിച്ചതിന് ശേഷം അത് സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ തൃഷയെയും വിജയിനെയും കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
 
ഒരുമിച്ച് അഭിനയിക്കുന്ന കാലത്ത് വിജയ്നോട് തൃഷ്യ്ക്ക് ഇഷ്ടം തോന്നിയിരുന്നെന്ന് കുട്ടി പത്നിനി ഒരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിട്ടുണ്ട്. ഒരുമിച്ച് അഭിനയിച്ച സിനിമകളിൽ അവർക്ക് നല്ല കെമിസ്ട്രിയുണ്ടായിരുന്നു. എനിക്ക് നന്നായി അറിയാം, ഈ പ്രോസസിനിടെ വിജയോട് തൃഷയ്ക്ക് വളരെ അടുപ്പം തോന്നി. ഒരു അറ്റാച്ച്മെന്റുണ്ടായി. പക്ഷെ വിജയ് വിവാഹിതനാണ്. അതവരുടെ സ്വകാര്യ ജീവിതമാണ്. അതേക്കുറിച്ച് അധികം താൻ സംസാരിക്കുന്നില്ലെന്നും കു‌ട്ടി പത്മിനി അന്ന് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഓട്ടിസമാണ്, കുട്ടികൾ ഉണ്ടാകില്ല': പണം വാങ്ങി മോശം കമന്റടിക്കുന്നു - വിമർശകർക്ക് എലിസബത്തിന്റെ മറുപടി