Webdunia - Bharat's app for daily news and videos

Install App

Mohanlal: 'എന്താ ഒരു ഗ്രേസ്'; ഏറെ നാളുകള്‍ക്ക് ശേഷം ലുക്കൊന്ന് മാറ്റിപ്പിടിച്ച് ലാലേട്ടന്‍

ഇപ്പോഴത്തെ ലുക്കില്‍ ഒരു പത്ത് വയസ്സെങ്കിലും കുറവ് തോന്നുമെന്നാണ് ആരാധകരുടെ കമന്റ്

രേണുക വേണു
ചൊവ്വ, 11 ഫെബ്രുവരി 2025 (10:41 IST)
Mohanlal

Mohanlal: സത്യന്‍ അന്തിക്കാട് ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. താടി ട്രിം ചെയ്ത് വളരെ സുന്ദരനായാണ് ലാലിനെ പുതിയ ചിത്രത്തില്‍ കാണുന്നത്. ഏറെ നാളുകള്‍ക്കു ശേഷമാണ് ലാല്‍ താടി ഇത്രയും കനംകുറച്ച് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. അതേസമയം താരം പൂര്‍ണമായും താടി ഒഴിവാക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. 
 
ഇപ്പോഴത്തെ ലുക്കില്‍ ഒരു പത്ത് വയസ്സെങ്കിലും കുറവ് തോന്നുമെന്നാണ് ആരാധകരുടെ കമന്റ്. മമ്മൂക്കയ്ക്കു മാത്രമല്ല ലാലേട്ടനും പ്രായം റിവേഴ്‌സ് ഗിയറിലാണെന്ന് ആരാധകര്‍ പറയുന്നു. സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വ'ത്തില്‍ ഒരു സാധാരണക്കാരന്റെ വേഷമാണ് ലാല്‍ ചെയ്യുന്നത്. ലോഹം സിനിമയിലെ ലുക്കിനോടു സദൃശ്യമുണ്ടെന്നും ലാലിന്റെ പുതിയ ലുക്ക് കണ്ട് പലരും കമന്റ് ചെയ്യുന്നുണ്ട്. 
 
മാളവിക മോഹനന്‍ ആണ് സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ നായിക. ചിത്രീകരണം ഇന്നലെ ആരംഭിച്ചു. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഇത്. 2015 ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും 'ഹൃദയപൂര്‍വ'ത്തിന്റെ ഭാഗമാകുന്നുണ്ട്. സിനിമയുടെ കഥ അഖില്‍ സത്യന്റേതാണ്. അനൂപ് സത്യന്‍ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്.
 
പൂര്‍ണമായി കുടുംബ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി സംഗീതയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. ഗാന രചന: മനു മഞ്ജിത്ത്. അനു മൂത്തേടത്ത് ആണ് ക്യാമറ. കൊച്ചി, പൂണെ എന്നിവിടങ്ങളിലാകും ചിത്രീകരണം. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാട്ടാനയുടെ ആക്രമണത്തില്‍ 45 കാരനു ദാരുണാന്ത്യം

ഓട്ടം വിളിച്ച കുടുംബത്തെ ആക്ഷേപിച്ചു; കൊച്ചിയില്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

പാലസ്തീനികളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കല്‍; അടിയന്തര അറബ് ഉച്ചകോടി വിളിച്ച് ഈജിപ്ത്

14,191 ഒഴിവുകൾ: എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 മുതൽ

അടുത്ത ലേഖനം
Show comments