Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായമൊരു വിഷയമല്ല,ആരോഗ്യമുള്ള കാലം മറ്റുള്ളവരെ രസിപ്പിച്ചും സന്തോഷിപ്പിച്ചും മുന്നോട്ട് പോകുമെന്ന് മോഹൻലാൽ

പ്രായമൊരു വിഷയമല്ല,ആരോഗ്യമുള്ള കാലം മറ്റുള്ളവരെ രസിപ്പിച്ചും സന്തോഷിപ്പിച്ചും മുന്നോട്ട് പോകുമെന്ന് മോഹൻലാൽ
, വ്യാഴം, 21 മെയ് 2020 (12:20 IST)
പിറന്നാൾ ദിനത്തിൽ ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസകൾക്ക് നന്ദി അറിയിച്ച് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ.ലോകം കൊവിഡ് പ്രതിസന്ധിയിൽ നിന്നും വേഗം തന്നെ കരകയറുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ മോഹൻലാൽ തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ പറ്റിയും ലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങളെ പറ്റിയും മനസ്സ് തുറന്നു.
 
സാധാരണ ഒരു അവധികാലം പോലയല്ല ഇത്തവണ.ഒരുപാട് പേരുടെ സങ്കടവും വിഷമവും കേട്ടിരിക്കുന്നതിനാൽ  സങ്കടം കലർന്ന ഒരു സന്തോഷമാണ് ഈ അവധികാലത്തുള്ളത്.ഞാൻ ഒരുപാട് ഏകാന്തത ഇഷ്ടപ്പെടുന്ന ഒരളാണ് അതുകൊണ്ട് തന്നെ വീട്ടിൽ അടച്ചിട്ടെന്ന തോന്നലില്ല.പഴയകാല താരങ്ങളേയും മറ്റു സഹപ്രവർത്തകരേയും വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്നുണ്ട്.സമയം തീർക്കാനായി യാതൊന്നും ചെയ്യേണ്ടതായി വന്നിട്ടില്ല.
 
ഇപ്പോൾ കൊച്ചിയിലുള്ള അമ്മയുമായി വീഡിയോ കോളിലൂടെ സംസാരിക്കാറുണ്ട്. എന്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല.എന്നാൽ മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകളിൽ സങ്കടമുണ്ട്. എത്രയും പെട്ടെന്ന് ലോക്ക് ഡൗൺ തീർന്ന് എല്ലാ മേഖലയും ചലിച്ചു തുടങ്ങട്ടെ മോഹൻലാൽ പറഞ്ഞു.
 
ഒപ്പമുണ്ടായിരുന്ന എഴുത്തുകാർ,സംവിധായകർ എന്നിവരാണ് എന്നെ ഇത്രയും കൊണ്ടെത്തിച്ചത്. ഇപ്പോഴത്തെ എല്ലാ പ്രതിസന്ധികൾക്കും മാറ്റം വരും.അടുത്തതായി ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ചെയ്യുന്നത്.കുഞ്ഞാലിമരയ്ക്കാരുടെ റിലീസുണ്ട്. റാം എന്ന സിനിമയുടെ ഷൂട്ടിം​ഗ് ലണ്ടനിൽ നടക്കാനുണ്ട്.പിന്നെ എന്റെ സംവിധാനത്തിൽ ഇറങ്ങാനുള്ള ബറോസ്. അച്ഛനും ചേട്ടനുമെല്ലാം വയസ്സായി.പ്രായത്തെ വലിഅ കാര്യമായി താൻ കാണുന്നില്ലെന്നും രോ​ഗ്യമുള്ള കാലത്തോളം നമ്മുക്ക് മറ്റുള്ളവരെ രസിപ്പിച്ചും സന്തോഷിപ്പിച്ചും മുന്നോട്ട് പോകുമെന്നും മോഹൻലാൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലേട്ടന്‍റെ ചില തകര്‍പ്പന്‍ ആക്ഷന്‍ ചിത്രങ്ങള്‍ ഇതാ...