മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ആശംസകളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മോഹൻലാൽ മലയാളത്തിന്റെ അസാമാന്യ പ്രതിഭയാണെന്ന് മുഖ്യന്ത്രി പറഞ്ഞു. മോഹലാലിന്റെ അഭിനയ മികവും സഹജിവികളൊടുള്ള കരുതലും സ്നേഹവും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.
നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിദ്യം നിറഞ്ഞതും ജീവസുറ്റതുമാണ് ആ കഥാപാത്രങ്ങൾ. ഏതുതരം കഥാപാത്രമായാലും അതിൽ ലാലിന്റേതായ സംഭാവനകൾ ഉണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും, ശബ്ദംകൊണ്ടും പ്രേക്ഷകരുടെ മനസിൽ ആ കഥാപാത്രം നിറഞ്ഞുനിൽക്കുകയും ചെയ്യും. ആ അസാധാരണത്വമാണ് മോഹൻലാലിനെ മലയാളികളുടെ പ്രിയ നടനാക്കുന്നത്.
ആപത്ഘട്ടങ്ങളിൽ അഹജീവികളെ സഹായിയ്ക്കാനും ലാൽ താൽപര്യം കാണിക്കാറുണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പ്രളയകാലത്തും ഇതേ രീതിയിൽ സഹായം എത്തിയ്ക്കാൻ അദ്ദേഹം തയ്യാറായി. നടനകലയിൽ കൂടുതൽ ഉയരങ്ങൾ താണ്ടാൻ അദ്ദേഹത്തന് സാധിയ്ക്കട്ടെ. ഈ ശഷ്ടിപൂർത്തി ഘട്ടത്തിൽ എല്ലാവിധ ആയൂരാരോഗ്യ സൗഖ്യവും നേരുന്നു. ആശംസ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.