Webdunia - Bharat's app for daily news and videos

Install App

നിപ്പ വൈറസ്; ബോധവത്‌ക്കരണവുമായി മോഹൻലാൽ

നിപ്പ വൈറസ്; ബോധവത്‌ക്കരണവുമായി മോഹൻലാൽ രംഗത്ത്

Webdunia
ബുധന്‍, 23 മെയ് 2018 (11:39 IST)
കേരളത്തെ ഒട്ടാകെ ഭീതിയിലാഴ്‌ത്തിയ നിപ്പ വൈറസിനെതിരെ ബോധവത്‌ക്കരണവുമായി നടൻ മോഹൻലാലും രംഗത്ത്. ഫേസ്‌ബുക്ക്, ട്വിറ്റർ എന്നിവയിലൂടെയാണ് നടൻ രംഗത്തെത്തിയത്. ആളുകളെ കൂടുതൽ ഭീതിയിലാഴ്‌ത്തുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വ്യാജപ്രചാരണങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്നത്. ഇങ്ങനെയുള്ള വ്യാജപ്രചാരണങ്ങൾക്ക് പിറകേ പോകാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 
 
മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:
 
നിപ്പ വൈറസ് ബാധമൂലം മൂന്ന് മരണങ്ങൾ കോഴിക്കോട് ജില്ലയിൽ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവിൽ ആശങ്കപ്പെടേണ്ടതോ,ഭീതിയിൽ ആവേണ്ടെതുമായ സാഹചര്യം ഇല്ല. എന്നാൽ കൃത്യമായ പ്രതിരോധ മാർഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാൻ കഴിയും. നിലവിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്പോൾ തന്നെ കൃത്യമായ മാർഗ നിർദേശങ്ങളും, സുരക്ഷാമാർഗങ്ങളും, ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളും കേൾക്കുകയും പാലിക്കുകയും ചെയുക..!
 
ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണ്. എന്നാൽ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനം .രോഗ ലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments