Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനെ പിടികൂടിയിരിക്കുന്ന ബിഗ് ബോസ് ഭൂതം; ആരാധകര്‍ ആഗ്രഹിക്കുന്നു ആ പഴയ ലാലേട്ടനെ

Mohanlal's acting in 12th Man film
, വെള്ളി, 20 മെയ് 2022 (18:55 IST)
ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th Man ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അടിമുടി ഒരു മോഹന്‍ലാല്‍ ഷോയാണ് ചിത്രമെന്ന് പറയാം. മോഹന്‍ലാല്‍ തന്റെ കഥാപാത്രത്തെ വളരെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അത്ര കാര്യമായൊന്നും മോഹന്‍ലാല്‍ കഥാപാത്രത്തിനു ചെയ്യാന്‍ ഇല്ലെങ്കിലും ഉള്ളത് വളരെ മാന്യമായി തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 
 
സിനിമയുടെ തുടക്കത്തില്‍ മദ്യപാനിയായ ഒരാളെ മോഹന്‍ലാല്‍ തന്റെ സ്വാഭാവികമായ അഭിനയ ചേരുവകളോടെ അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. സിനിമ ത്രില്ലര്‍ ഴോണറിലേക്ക് മാറുന്നിടത്ത് മോഹന്‍ലാല്‍ തന്റെ പെര്‍ഫോമന്‍സും കൂടുതല്‍ ക്രിസ്റ്റല്‍ ആന്റ് ക്ലിയര്‍ ആക്കുന്നുണ്ട്. രണ്ടാം പകുതിയിലെ മോഹന്‍ലാലിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. എങ്കിലും ഇടയ്‌ക്കെപ്പോഴോ മോഹന്‍ലാലിന്റെ അഭിനയത്തില്‍ ബിഗ് ബോസ് ഷോ കടന്നുവരുന്നുണ്ടെന്നാണ് ആരാധകരുടെ പരാതി. 
 
മോഹന്‍ലാലിനെ ഇപ്പോഴും ബിഗ് ബോസ് ഭൂതം പിടികൂടിയിരിക്കുകയാണെന്ന് പല ആരാധകരും വിമര്‍ശിക്കുന്നു. ബിഗ് ബോസ് ഷോയില്‍ വന്ന് പെര്‍ഫോം ചെയ്യുന്ന ലാഘവത്തിലാണ് മോഹന്‍ലാല്‍ കഥാപാത്രങ്ങളെ സമീപിക്കുന്നതെന്നാണ് വിമര്‍ശനം. കഥാപാത്രങ്ങളെ സമീപിക്കുമ്പോള്‍ മോഹന്‍ലാല്‍ കൂടുതല്‍ ഗൗരവം കാണിക്കണമെന്നും ആരാധകര്‍ക്ക് തന്നെ അഭിപ്രായമുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദൃശ്യം3 സംഭവിക്കുമോ ? ജീത്തു ജോസഫിന് പറയാനുള്ളത് ഇതാണ് !