Select Your Language

Notifications

webdunia
webdunia
webdunia
webdunia

എട്ടിന്റെ പണി! മോഹൻലാലിന് തിരിച്ചടി, ഒടിയനെ ബാധിക്കുമോ?

ഒടിയന്റെ വരവ് ആഘോഷമാക്കാനിരിക്കുന്നവർക്ക് എട്ടിന്റെ പണി...

എട്ടിന്റെ പണി! മോഹൻലാലിന് തിരിച്ചടി, ഒടിയനെ ബാധിക്കുമോ?
, വെള്ളി, 16 നവം‌ബര്‍ 2018 (11:16 IST)
ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. മോഹൻലാലിന്റെ രണ്ടാമൂഴം, ഒടിയൻ, കുഞ്ഞാലി മരയ്ക്കാർ മമ്മൂട്ടിയുടെ മാമാങ്കം, കുഞ്ഞാലിമരയ്ക്കാർ, കർണൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോൾ മോഹൻലാലിന്റെ ഡ്രാമയും കായം‌കുളം കൊച്ചുണ്ണിയുമാണ് തിയേറ്ററുകളിൽ ഉള്ളത്.
 
വിജയകരമായി രണ്ട് ആഴ്ച പൂര്‍ത്തിയാവുന്നതിനിടെ മോഹൻലാലിന്റെ ഡ്രാമയ്ക്ക് വലിയൊരു തിരിച്ചടി കിട്ടിയിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. ഡ്രാമ ഇന്റര്‍നെറ്റില്‍ ലീക്കായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ പൈറസി സൈറ്റ് തന്നെയാണ് മുഴുനീള ചിത്രം തന്നെ ഓണ്‍ലൈനില്‍ അപ്ലേഡ് ചെയ്തിരിക്കുന്നത്.   
 
ഇത് സിനിമയുടെ കളക്ഷനെ തന്നെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വമ്പൻ ഹൈപ്പ് ഒന്നുമില്ലാതെ വന്ന ഡ്രാമയുടെ അവസ്ഥ ഇതാണെങ്കിൽ ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ബിഗ് റിലീസിനൊരുങ്ങുന്ന ഒടിയന്റെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് മോഹൻലാൽ ആരാധകർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'2.0' കേരള റൈറ്റ്സിനായി ടോമിച്ചത് മുളകുപാടം മുടക്കിയത് 15 കോടിക്ക് മുകളിൽ!