Select Your Language

Notifications

webdunia
webdunia
webdunia
webdunia

3 ഭാഷകളില്‍ 1500 ഷോ! വമ്പൻ റിലീസിനൊരുങ്ങി ലൂസിഫർ

3 ഭാഷകളില്‍ 1500 ഷോ! വമ്പൻ റിലീസിനൊരുങ്ങി ലൂസിഫർ
, തിങ്കള്‍, 18 മാര്‍ച്ച് 2019 (12:05 IST)
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന മോഹൻലാൽ ചിത്രം ഈ മാസം റിലീസ് ചെയ്യും. വമ്പൻ റിലീസിനൊരുങ്ങുകയാണ് ചിത്രം. ലൂസിഫര്‍ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ഒരുമിച്ചാണ് റിലീസ് ചെയ്യുന്നത്. 
 
റിലീസ് ദിവസം ആഗോളതലത്തില്‍ 1500 ല്‍ കൂടുതല്‍ തിയറ്ററുകളിലേക്ക് ലൂസിഫര്‍ എത്തും. അങ്ങനെയെങ്കിൽ മലയാള സിനിമയിലെ ആദ്യദിന കളക്ഷനുകൾ ഇനി ലൂസിഫറിന്റെ പേരിൽ അറിയപ്പെടും. മാര്‍ച്ച് 28 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. 
 
കേരളമൊട്ടാകെ രാവിലെ 7 മണിക്കാണ് ലൂസിഫറിന്റെ ആദ്യ പ്രദര്‍ശനം. നൂറിലധികം ഫാന്‍സ് ഷോകളാണ് ഇതിനകം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. റിലീസിനോടനുബന്ധിച്ചാണ് ലൂസിഫറില്‍ മൂന്ന് നടന്മാരുടെ (മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ ) ഫാന്‍സ് ഷോ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. 
 
മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന വേഷത്തിലാണ് അഭിനയിക്കുന്നത്. മഞ്ജു വാര്യര്‍ പ്രിയദര്‍ശനി രാംദാസ് ആവുമ്പോള്‍ സഹോദരന്‍ ജതിന്‍ രാംദാസ് ആയിട്ടാണ് ടൊവിനോ അഭിനയിക്കുന്നത്. മഞ്ജുവിന്റെ മകളായി ജാന്‍വി എന്ന വേഷത്തില്‍ സാനിയ അയ്യപ്പനെത്തുന്നു. ഇന്ദ്രജിത്ത് ഗോവര്‍ധനായും ഫാസില്‍ ഫാദര്‍ നെടുമ്പള്ളിയുമാവുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡേവിഡ് നൈനാൻ മുതൽ ജോൺ എബ്രഹാം വരെ! വൈറലായ ആ മൂന്ന് ചിത്രങ്ങൾക്കും പിന്നിൽ ഒരാൾ