Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൂസിഫറും മധുരരാജയും ഒരുമിച്ച്, മാമാങ്കവും മരയ്ക്കാരും ഒരുമിച്ച്; മമ്മൂട്ടിയും മോഹൻലാലും നേർക്കുനേർ - ജയം ആർക്ക്?

ക്ലാസിന് ക്ലാസ്, മാസിന് മാസ് - താരരാജാക്കാന്മാർ രണ്ടും കൽപ്പിച്ച്

ലൂസിഫറും മധുരരാജയും ഒരുമിച്ച്, മാമാങ്കവും മരയ്ക്കാരും ഒരുമിച്ച്; മമ്മൂട്ടിയും മോഹൻലാലും നേർക്കുനേർ - ജയം ആർക്ക്?
, വെള്ളി, 15 മാര്‍ച്ച് 2019 (11:16 IST)
പ്രിഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ മാർച്ച് 28നാണ് റിലീസ് ചെയ്യുക. മോഹൻലാലിന്റെ മാസ് അവതാരത്തിനായുള്ള ലാത്തിരിപ്പിലാണ് ആരാധകർ. അവധിക്കാലം ലക്ഷ്യമിട്ടാണ് ലൂസിഫർ എത്തുക. വിഷുവിന് കുടുംബപ്രേക്ഷകരെ കയ്യിലെടുക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടിയും വൈശാഖും. ഇരുവരും ഒന്നിക്കുന്ന മധുരരാജ വിഷുവിനാണ് റിലീസ്. 
 
ലൂസിഫറും മധുരരാജയും മാസ് ചിത്രങ്ങളാണ്. സൂപ്പർതാരങ്ങളും ആരാധകരായ രണ്ട് പേർ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സ്റ്റീഫൻ നെടുമ്പള്ളിയുടെയും രാജയുടെയും വെടിക്കെട്ട് എൻ‌ട്രിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 
 
അതോടൊപ്പം, മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിക്കുകയാണ്. വമ്പന്‍ താര നിരയാണ് ചിത്രത്തിന് ഉള്ളത്. മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഈ ഓണക്കാലം ലക്ഷ്യമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
 
മമ്മൂട്ടിയുടെ മാമാങ്കവും ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. വമ്പൻ താരനിരയാണ് മാമാങ്കത്തിലുമുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫർ ഒരു കം‌പ്ലീറ്റ് മോഹൻലാൽ ചിത്രം, ലാലേട്ടന്റെ വൺ മാൻ ഷോ !