Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആയിരം കണ്ണുമായ് വീണ്ടും പാടി നദിയ മൊയ്തുവും മോഹൻലാലും! - നീരാളി ടീസർ

വീണ്ടും പ്രണയിച്ച് നദിയ മൊയ്തുവും മോഹൻലാലും

ആയിരം കണ്ണുമായ് വീണ്ടും പാടി നദിയ മൊയ്തുവും മോഹൻലാലും! - നീരാളി ടീസർ
, വെള്ളി, 4 മെയ് 2018 (10:07 IST)
അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ടീസർ പുറത്തിറങ്ങി‍. ത്രില്ലര്‍ ചിത്രമായ നീരാളിയില്‍ സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നദിയ മൊയ്തു മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കുന്നു.
 
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. ചിത്രം ജൂണ്‍ 14 ന് റിലീസ് ചെയും. മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന് നാദിയ വെളിപ്പെടുത്തിയിരുന്നു.
 
നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ആർക്കും ഒരു ശല്യവുമില്ലാതെ എന്റെ സന്തോഷലോകത്ത് ഞാനിതൊക്കെ ആസ്വദിക്കുകയാണ്” - ഡാൻസിനെ പരിഹസിച്ചവർക്ക് മമ്മൂട്ടിയുടെ കിടുക്കാച്ചി മറുപടി