Select Your Language

Notifications

webdunia
webdunia
webdunia
बुधवार, 25 दिसंबर 2024
webdunia

മോഹൻലാൽ ഞെട്ടിച്ചു, അന്തംവിട്ട് ആരാധകർ!

മാണിക്യൻ ഞെട്ടിക്കുമെന്ന് ഉറപ്പ്!

മോഹൻലാൽ ഞെട്ടിച്ചു, അന്തംവിട്ട് ആരാധകർ!
, ചൊവ്വ, 12 ഡിസം‌ബര്‍ 2017 (10:29 IST)
എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മോഹന്‍ലാല്‍. പെര്‍ഫോമന്‍സില്‍ ലോകനിരവാരമുള്ള നടന്‍. പക്ഷേ, രൂപമാറ്റത്തില്‍ വലിയ വിപ്ലവമൊന്നും മോഹന്‍ലാല്‍ ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ആരാധകരെ മാത്രമല്ല പ്രേക്ഷകരെ ഒന്നാകെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
 
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ യുവാവായ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിനാണ് തീര്‍ത്തും വ്യത്യസ്തവും കൂടുതല്‍ എനര്‍ജറ്റിക്കുമായ രൂപം വരുന്നു. ഒടിയന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ 18 ഭാരം കുറച്ച മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.  
 
ആറുമണിക്കൂര്‍ വരെയായിരുന്നു ദിവസവും ജിമ്മില്‍ ചെലവഴിച്ചത്. ലാലേട്ടന്‍റെ ഡയറ്റും വര്‍ക്കൌട്ടും മോണിറ്റര്‍ ചെയ്യാന്‍ 25 അംഗ ടീമാണ് പ്രവര്‍ത്തിച്ചത്. ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘത്തിനു കീഴിൽ ഏകദേശം 50 ദിവസത്തോളം നീണ്ട പരിശീലനത്തിനു ശേഷമാണ് മോഹൻലാൽ ശരീരഭാരം കുറച്ചത്. 
 
ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവനൊടുക്കിയ യുവനടന് എയ്ഡ്സായിരുന്നു എന്ന് ഭാര്യ!