Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ ലുക്ക്, മോഹൻലാലിന്റെ മെയ്‌വഴക്കം, ബച്ചന്റെ ശബ്ദഗാംഭീര്യം ; എല്ലാം തികഞ്ഞ നടനായിട്ടും ആരുടെ മുന്നിലും തലകുനിക്കാൻ അബി തയ്യാറായില്ല

ഓർമകളിൽ ഇനിയെന്നും അബി!

മമ്മൂട്ടിയുടെ ലുക്ക്, മോഹൻലാലിന്റെ മെയ്‌വഴക്കം, ബച്ചന്റെ ശബ്ദഗാംഭീര്യം ; എല്ലാം തികഞ്ഞ നടനായിട്ടും ആരുടെ മുന്നിലും തലകുനിക്കാൻ അബി തയ്യാറായില്ല

അപർണ ഷാ

, വ്യാഴം, 30 നവം‌ബര്‍ 2017 (14:25 IST)
എല്ലാം തികഞ്ഞ നടനായിരുന്നു അബി. അമിതാഭ് ബച്ചന്റെ ശബ്ദഗാംഭീര്യമുള്ള കലാകാരൻ. മമ്മൂട്ടിയുടെ ലുക്കുള്ള നടൻ, അഭിനയത്തിന്റെ കാര്യത്തിൽ മോഹൻലാലിനോട് സാദൃശ്യം (ഫ്ലെക്സിബിലിറ്റി). എന്നിട്ടും അബിയെന്ന നടൻ പരാജയ നായകനായി മാറി. തുടക്കക്കാലത്ത് സിനിമയിലെ ഉയരങ്ങൾ കീഴടക്കാൻ കഴിവുള്ള താരമാണ് അബിയെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ...
 
മലയാളികൾക്ക് അദ്ദേഹത്തെ ഓർക്കാൻ ആമിനതാത്തയെന്ന ഒറ്റ കഥാപാത്രത്തെ മതി. സിനിമയിലെ സൂപ്പർസ്റ്റാറുകൾ മമ്മൂട്ടിയും മോഹൻലാലും തന്നെ. കാലത്തിനനുസരിച്ച് ആ പട്ടം കൈമാറി വരുന്നു. ആദ്യം ജയനും നസീറുമൊക്കെയായിരുന്നു, ഇപ്പോൾ മോഹൻലാലും മമ്മൂട്ടിയുമായി. ഇനിയത് മറ്റാരെങ്കിലും ഒക്കെയാകും. എന്നാൽ, അന്നും ഇന്നും മിമിക്രിയിലെ സൂപ്പർ‌സ്റ്റാർ അബി തന്നെ.  
 
webdunia
സിനിമയ്ക്കും കഥാപാത്രങ്ങൾക്കും വേണ്ടി മറ്റുള്ളവർക്കു മുന്നിൽ നട്ടെല്ല് വളയ്ക്കാത്ത പച്ചയായ മനുഷ്യനായിരുന്നു അബി. ദിലീപിനേയും കലാഭവൻ മണിയേയും മലയാളികൾ അറിയുന്ന കലാകാരന്മാർ ആക്കിയത് അബിയായിരുന്നു. അവരുടെ വളർച്ചയിലെ ആദ്യപടിയായിരുന്നു അബി. പക്ഷേ, കൂടെയുള്ളവർ വളർന്നപ്പോൾ അവരുടെ വളർച്ചയും വിജയവും ദൂരെനിന്ന് ആസ്വദിക്കുകയായിരുന്നു അബി. അവർക്കൊപ്പം എത്താൻ ഒരിക്കലും അബിക്ക് കഴിഞ്ഞിരുന്നില്ല. 
 
മിമിക്രി വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയവരിൽ പലരും വിജയക്കൊടി പാറിച്ച് മുന്നേറിയപ്പോൾ ചിറകൊടിഞ്ഞ പ്രാവിനെ പോലെ അബി കിതച്ചു. അബിയിലെ നടനെ ആരും വേണ്ടത്ര ഉപയോഗിച്ചില്ല. സിനിമ കൈവിട്ടപ്പോൾ വീണ്ടും മിമിക്രിയിലേക്ക് തിരിഞ്ഞു. ഒപ്പമുള്ളവർ മുൻനിരയിലേക്ക് എത്തിയപ്പോഴും ആരും തനിക്ക് വേണ്ടത്ര പരിഗണന നൽകിയിരുന്നില്ലെന്ന് വർഷങ്ങൾക്കിപ്പുറം അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു.
 
webdunia
അഭിനയം കൊണ്ടും ലുക്കു കൊണ്ടും ശബ്ദം കൊണ്ടും മലയാള സിനിമയെ തന്റെ കൈപ്പിടിയിലൊതുക്കാൻ ഉള്ള കഴിവ് അബിയ്ക്കുണ്ടായിരുന്നു. എന്നാൽ, സിനിമയ്ക്കായി അബി ആരേയും തേടിപ്പോയില്ല. അതുകൊണ്ട് അബിയെ തേടി ആരും ഇങ്ങോട്ടും വന്നില്ല.  
 
തനിക്ക് നേടാൻ കഴിയാതെ പോയത് വർഷങ്ങൾക്കിപ്പുറം മകനിലൂടെ നേടി അഭിമാനത്തോടെ യുവ അവാർഡ് വേദിയിൽ നിന്ന അബിയെ ആരും മറക്കില്ല. മകന്റെ നേട്ടങ്ങളും വിജയങ്ങളും ഇനിയും ആ അച്ഛൻ കാണേണ്ടിയിരുന്നു. പക്ഷേ മരണം അടുത്തെത്തിയാൽ ആർക്കും തടയാൻ ആകില്ലല്ലോ. മരിക്കുന്നില്ല ഈ കലാകാരൻ... ഇനിയും ജീവിക്കും ഓരോ മലയാളികളുടെയും ഓർമയിൽ...

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരിശോധനകള്‍ തകൃതി; കുഴഞ്ഞുവീണ ആന്‍റണിക്ക് ശസ്ത്രക്രിയ - ആശങ്ക വേണ്ടെന്ന് അധികൃതര്‍