Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബാറോസ്'ലെ മോഹന്‍ലാല്‍, പുതിയ ചിത്രം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍ !

'ബാറോസ്'ലെ മോഹന്‍ലാല്‍, പുതിയ ചിത്രം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍ !

കെ ആര്‍ അനൂപ്

, വെള്ളി, 26 മാര്‍ച്ച് 2021 (17:00 IST)
ബാറോസ് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനായി ആരാധകര്‍ കാതോര്‍ക്കുകയാണ്. ഇപ്പോഴിതാ ലാലിന്റെ ചിത്രത്തിലെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചു. 
webdunia
 
പൂര്‍ണ്ണമായും 3 ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രമാണ് 'ബറോസ്'. ഇന്ത്യയിലെ ആദ്യത്തെ 3 ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിചാത്തന്‍' നിര്‍മ്മിച്ച ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറ കൈകാര്യം ചെയ്യും.'ബാറോസ്-ദി ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്നാണ് സിനിമയുടെ മുഴുവന്‍ പേര്.ഒരു കുട്ടിക്കും ഭൂതത്തിനുമിടയിലുള്ള നിഗൂഢതയാണ് ബാറോസിന്റെ പ്രമേയം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആര്‍ ആര്‍ ആര്‍' ഒരുങ്ങുന്നു, ചിത്രത്തിലെ രാം ചരണിന്റെ രൂപം വെളിപ്പെടുത്തി രാജമൗലി