'മോദിയാകാനൊരുങ്ങി മോഹൻലാൽ, ഇതിനേക്കാൾ അനുയോജ്യൻ മറ്റാര്?'

'മോദിയാകാനൊരുങ്ങി മോഹൻലാൽ, ഇതിനേക്കാൾ അനുയോജ്യൻ മറ്റാര്?'

ചൊവ്വ, 8 ജനുവരി 2019 (11:55 IST)
മോഹൻലാൽ, നെടുമുടി വേണു, ശോഭന, കെ പി എ സി ലളിത തുടങ്ങിയവർ അഭിനയിച്ച് തകർത്ത ചിത്രമായിരുന്നു തേന്മാവിൻ കൊമ്പത്ത്. പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത തരത്തിലുള്ള ചിത്രത്തിന്റെ ക്യാമറാമാൻ കെ വി ആനന്ദ് ആയിരുന്നു. വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ മുഖം ക്യാമറയിൽ പകർത്തി അദ്ദേഹം വീണ്ടും എത്തിയിരിക്കുകയാണ്.
 
ഇത്തവണ മോഹൻലാലിന്റെ പുത്തൻ ലുക്കാണ് ആനന്ദിന്റെ ക്യാമറയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. സൂര്യയും മോഹൻലാലും ഒന്നിച്ചെത്തുന്ന തമിഴ് ചിത്രം കാപ്പാൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ വി ആനന്ദ് ആണ്. സിനിമയിൽ മോഹൻലാൽ പ്രധാനമന്ത്രിയായാണ് എത്തുന്നതെന്നാണ് സൂചന. 
 
നരേന്ദ്ര മോദിയുടെ ലുക്കിലാണ് സിനിമയിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ആ വേഷത്തിലുള്ള മോഹൻലാലിന്റെ ചിത്രമാണ് സംവിധായകനായ കെ വി ആനന്ദ് പകർത്തിയിരിക്കുകയാണ്. ചന്ദ്രകാന്ത് വർമ്മ എന്ന രാഷ്‌ട്രീയക്കാരനായാണ് മോഹൻലാൽ എത്തുന്നതെന്നും സൂചനകളുണ്ട്.
 
എന്നാൽ ഈ ഫോട്ടോ കണ്ട് പ്രേക്ഷകർക്ക് അറിയേണ്ടത് മോദിയാകാൻ എന്തുകൊണ്ടും അനുയോജ്യം മോഹൻലാൽ തന്നെ അല്ലേ എന്നാണ്. ആ ലുക്ക് കണ്ടാൽ നരേന്ദ്ര മോദി തന്നെയാണെന്ന് അറിയാതെ ഒന്ന് ചിന്തിച്ച് പോകും എന്നും ചിലർ പറയുന്നു. മോദിയുടെ കഥയുമായി ചിത്രം അണിയറയിൽ ഒരുങ്ങുമ്പോഴാണ് ഇത്തരത്തിൽ മോഹൻലാലിന്റേയും ചിത്രം തരംഗമാകുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രഞ്ജിത് ചിത്രത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളിയായി മമ്മൂട്ടി!