തന്നെ ഒരു വക്കീലായി കാണാനാണ് അച്ഛൻ ആഗ്രഹിച്ചിരുന്നത് എന്നും അച്ഛനെ അനുസരിക്കാത്തതിന്റെ ബുദ്ധിമുട്ട് താനിപ്പോൾ അനുഭവിക്കുകയാണ് എന്നും ദിലീപ്. ക്ലബ്ബ് എഫ് എമ്മിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് ദിലീപിന്റെ ഈ തുറന്നുപറച്ചിൽ. ‘അച്ഛന് എന്നെ ഒരു വക്കീലായി കാണാനായിരുന്നു ആഗ്രഹം, ഇപ്പോഴത്തെ അവസ്ഥയിൽ അത് പഠിച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്‘ എന്നായിരുന്നു ദിലീപിന്റെ വാക്കുകൾ
ബി എ കഴിഞ്ഞ് എം എക്ക് ചേർന്നെങ്കിലും അപ്പോഴേക്കൂം ഞാൻ കമൽ സാറിനോടൊപ്പം അസിസ്റ്റന്റായി ജോയിൻ ചെയ്തു. ആസമയം അച്ഛന് എന്നെ എൽ എൽ ബിക്ക് വിടാനായിരുന്നു താൽപര്യം എന്നാൽ മിമിക്രിയിലേക്കും സിനിമയിലേക്കുമെല്ലാം എന്റെ ചിന്തകൾ മാറിക്കഴിഞ്ഞിരുന്നു ദിലീപ് പറയുന്നു.
‘അച്ഛൻ അന്ന് പറഞ്ഞതിന്റെ വാല്യു എന്താണെന്ന് ഞാൻ ഇപ്പോഴാണ് തിരിച്ചറിയുന്നത്. മതാപിതാക്കളെ നമ്മൾ അനുസരിക്കണം. അവർ മുന്നോട്ട് ചിന്തിച്ചുകൊണ്ടാണ് കാര്യങ്ങൾ പറയുക‘ ദിലീപ് പറഞ്ഞു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ പ്രോമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ് എമ്മിൽ എത്തിയപ്പോഴാണ് ദിലീപ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.