Webdunia - Bharat's app for daily news and videos

Install App

റാമിന് ശാപമോക്ഷം; ഷൂട്ടിങ് മുടങ്ങിയത് നാലു വർഷം, ജിത്തു ജോസഫ്-മോഹൻലാൽ ചിത്രം വീണ്ടും ചിത്രീകരിക്കുന്നു

'റാം', എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

നിഹാരിക കെ.എസ്
ചൊവ്വ, 18 ഫെബ്രുവരി 2025 (09:12 IST)
മലയാളത്തിലെ ഹിറ്റ് കോംബോ ആണ് ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട്. ഇവർ ഒരുമിച്ചപ്പോഴൊക്കെ ഹിറ്റുകളാണ് പിറന്നത്. ഈ ടീം ഒരുമിക്കുന്ന ചിത്രമാണ് റാം. അനൗൺസ് ചെയ്തിട്ട് നാലു വർഷത്തിലേറെയായി. 'റാം', എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. 2019 ലാണ് ചിത്രം അനൗൺസ് ചെയ്തത്. 
 
ചിത്രത്തിന്റെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ നിർഭാഗ്യങ്ങളുടെ ഒരു ഘോഷയാത്രയാണ് ചിത്രത്തെ കാത്തിരുന്നത്. 2020 ൽ ഷൂട്ടിങ് ആരംഭിച്ചതിനു പിന്നാലെ കോവിഡ് മഹാമാരിയെത്തി. തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചു. ലോക്ടൗണിന് ശേഷം ചിത്രത്തിന്റെ ഷൂട്ട് വീണ്ടും പുനരാരംഭിച്ചിരുന്നു. ചിത്രീകരണം പകുതിയിലധികം തീർന്നപ്പോഴാണ് അടുത്ത പ്രശ്‌നം. നിർമാതാവിന്റെ സാമ്പത്തിക ബാധ്യതയെതുടർന്ന് ഷൂട്ടിങ് മുടങ്ങി. തുടർന്ന് ചിത്രം ഉപേക്ഷിച്ചുവെന്നായിരുന്നു റിപ്പോർട്ട്.
 
ഈ വർഷം നവംബറോടെ ഷൂട്ടിങ് തീർക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. അടുത്ത വർഷം ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. റാമിലെ നായിക തൃഷയാണ്. ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആറോളം രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ വൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കര്‍ണാ പുടം തകര്‍ന്നു

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

അടുത്ത ലേഖനം
Show comments