Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty-Mahesh Narayanan Movie: 'ഇത് ചില്ലറ കളിയല്ല' മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിക്ക് മൂന്നിലേറെ ലുക്കുകള്‍; വില്ലന്‍ മോഹന്‍ലാലോ ഫഹദോ?

ഡല്‍ഹിയിലാണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്

Mammootty  Mahesh Narayanan  mahesh Narayanan Movie Mammootty Look  Mammootty Mohanlal Mahesh Narayanan

രേണുക വേണു

, തിങ്കള്‍, 17 ഫെബ്രുവരി 2025 (08:52 IST)
Mammootty - Mahesh Narayanan Movie Look

Mammootty-Mahesh Narayanan Movie: മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കുകള്‍ പുറത്ത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ താരത്തിനു മൂന്നിലേറെ ലുക്കുകള്‍ ഉണ്ടെന്നാണ് വിവരം. മൂന്ന് ലുക്കുകളാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടി കഥാപാത്രത്തിന്റെ മൂന്നിലേറെ കാലഘട്ടങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ടെന്നാണ് വിവരം. 
 
ഡല്‍ഹിയിലാണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം മോഹന്‍ലാലോ ഫഹദ് ഫാസിലോ ആയിരിക്കും ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുക. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആയിരിക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. 
 
ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മാത്രമാണ് ലാല്‍ ഇതുവരെ അഭിനയിച്ചിരിക്കുന്നത്. ഏകദേശം പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ള മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീന്‍ മാത്രമായിരുന്നു അത്. ഇതിനോടകം സിനിമയുടെ അഞ്ച് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി. രണ്ട് ഷെഡ്യൂളുകള്‍ ശ്രീലങ്കയിലും യുഎഇ, അസര്‍ബൈജാന്‍, കൊച്ചി എന്നിവിടങ്ങളില്‍ ഓരോ ഷെഡ്യൂളും. ഇതില്‍ ശ്രീലങ്കയിലെ ആദ്യ ഷെഡ്യൂളില്‍ ഒഴികെ വേറെ ഒന്നിലും മോഹന്‍ലാല്‍ ഇല്ലായിരുന്നു. നയന്‍താര-മമ്മൂട്ടി കോംബിനേഷന്‍ സീനുകളാണ് കൊച്ചിയിലെ അഞ്ചാം ഷെഡ്യൂളില്‍ ചിത്രീകരിച്ചത്. ഇതിലും മോഹന്‍ലാല്‍ ഇല്ലായിരുന്നു. ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ആറാമത്തെ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്നാണ് വിവരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറെ ക്ലാസ് കണ്ടതല്ലെ, ഇനി മാസിന്റെ ടൈം, കാര്‍ത്തിക് സുബ്ബരാജിനൊപ്പം കൈകോര്‍ക്കാന്‍ ദുല്‍ഖര്‍