Mohanlal and TJ Gnanavel: ശരവണ ഭവന്‍ സ്ഥാപകനായി മോഹന്‍ലാല്‍ ! 'ദോശ കിങ്' നടക്കുമോ? ജ്ഞാനവേലുമായി കൂടിക്കാഴ്ച

ശരവണ ഭവന്‍ സ്ഥാപകന്‍ എന്നതിലുപരി ഒരു കൊലപാതക കേസിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തി കൂടിയാണ് പി.രാജഗോപാല്‍

രേണുക വേണു
ശനി, 6 സെപ്‌റ്റംബര്‍ 2025 (19:50 IST)
Mohanlal and TJ Gnanavel: സൂര്യ ചിത്രം 'ജയ് ഭീം', രജനികാന്ത് ചിത്രം 'വേട്ടൈയന്‍' എന്നിവയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ടി.ജെ.ജ്ഞാനവേല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖല സ്ഥാപകന്‍ പിച്ചൈ രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇതെന്നാണ് വിവരം. 
 
ടി.ജെ.ജ്ഞാനവേല്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയെന്നും പിച്ചൈ രാജഗോപാലിന്റെ ജീവിതം ആസ്പദമാക്കി ചെയ്യാന്‍ ഉദ്ദേശിക്കുന്ന 'ദോശ കിങ്' എന്ന പ്രൊജക്ടിന്റെ വണ്‍ലൈന്‍ പറഞ്ഞുകേള്‍പ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. കഥ കേട്ട മോഹന്‍ലാല്‍ അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്. ഈ പ്രൊജക്ടിനെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കേണ്ടിയിരിക്കുന്നെന്നും ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹേമന്ത് റാവു ആയിരിക്കും കോ-റൈറ്റര്‍. 
 
ശരവണ ഭവന്‍ സ്ഥാപകന്‍ എന്നതിലുപരി ഒരു കൊലപാതക കേസിലൂടെ കുപ്രസിദ്ധി നേടിയ വ്യക്തി കൂടിയാണ് പി.രാജഗോപാല്‍. തൊഴിലാളിയുടെ മകളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ രാജഗോപാലിന് സുപ്രീം കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 2019 ലാണ് രാജഗോപാല്‍ അന്തരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍

അടുത്ത ലേഖനം
Show comments