Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ravanaprabhu: ഇനി മം​ഗലശ്ശേരി കാർത്തികേയന്റെ രണ്ടാം വരവ്; രാവണപ്രഭു റി റിലീസ് ടീസർ

Mohanlal

നിഹാരിക കെ.എസ്

, ശനി, 6 സെപ്‌റ്റംബര്‍ 2025 (09:32 IST)
റി റിലീസ് ട്രെന്റിലേക്ക് ഒരു സിനിമ കൂടി. മോഹൻലാൽ ഡബിൾ റോളിൽ തകർത്താടിയ രാവണപ്രഭു റീ റിലീസിനൊരുങ്ങുന്നു. മലയാളികൾ ഒന്നടങ്കം ആവേശത്തോടെ ഏറ്റെടുത്ത ചിത്രത്തിലെ ഡയലോ​ഗുകളും രം​ഗങ്ങളും കോർത്തിണക്കിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. റി റിലീസ് എന്നാണ് എന്ന വിവരം അറിയിച്ചിട്ടില്ല. മാറ്റിനി നൗ ആണ് രാവണപ്രഭു റീ മാസ്റ്റർ ചെയ്യുന്നത്.
 
2001ല്‍ റിലീസ് ചെയ്ത ചിത്രമാണ് രാവണപ്രഭു. മോഹന്‍ലാലിന്‍റെ കള്‍ട്ട് ചിത്രം ദേവാസുരത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയ്ക്കാണ് രഞ്ജിത്ത് രാവണപ്രഭു ഒരുക്കിയത്. ഐ വി ശശിയുടെ സംവിധാനത്തില്‍ 1993 ല്‍ പുറത്തെത്തിയ ദേവാസുരത്തിന്‍റെ തിരക്കഥ രഞ്ജിത്തിന്‍റേത് ആയിരുന്നു. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനൊപ്പം മകന്‍ കാര്‍ത്തികേയനെയും ഒരുമിച്ച് അവതരിപ്പിക്കുകയായിരുന്നു രഞ്ജിത്ത്.
 
ഛോട്ടാ മുംബൈ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റി റിലീസ് ചെയ്ത ചിത്രം. റീ റിലീസിനെത്തുന്ന മോഹൻലാൽ ചിത്രങ്ങൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ രാവണപ്രഭുവിനും ആ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകർ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah Chapter 1 Chandra Box Office: ഓണം തൂഫാനാക്കി ലോകഃ; കളക്ഷന്‍ കുതിക്കുന്നു