Webdunia - Bharat's app for daily news and videos

Install App

എമ്പുരാൻ റിയൽ പാൻ ഇന്ത്യൻ ചിത്രമാണെന്ന് മോഹൻലാൽ

മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാൻ മാർച്ച് 27 ന് റിലീസ് ആകും.

നിഹാരിക കെ.എസ്
വെള്ളി, 21 മാര്‍ച്ച് 2025 (13:08 IST)
മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന എമ്പുരാൻ മാർച്ച് 27 ന് റിലീസ് ആകും. ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. ഇത് ഒരു റിയൽ പാൻ ഇന്ത്യൻ ചിത്രമാണെന്ന് മുംബൈയിൽ വച്ചു നടന്ന എമ്പുരാൻ ഐമാക്സ് ട്രെയ്‌ലർ റിലീസ് ഇവന്റിൽ സംസാരിക്കവേ മോഹൻലാൽ പറഞ്ഞു. എമ്പുരാൻ പോലൊരു സിനിമ ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും നടൻ പറഞ്ഞു.
 
'കഴിഞ്ഞ 47 വർഷമായി ഇൻഡസ്ട്രിയിലുള്ള ആളാണ് ഞാൻ. പ്രഗത്ഭരായ ഒരുപാട് എഴുത്തുകാര്‍ക്കൊപ്പം എനിക്ക് ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു. പത്മരാജന്‍, എംടി വാസുദേവന്‍ നായര്‍, ലോഹിതദാസ് എന്നിവര്‍ക്കൊപ്പമെല്ലാം ഞാന്‍ പ്രവര്‍ത്തിച്ചു. എല്ലാ ഇന്‍ഡസ്ട്രിയിലും മാറ്റങ്ങള്‍ വരും. സിനിമയുടെ മേക്കിങ്ങിലും ആശയങ്ങളിലുമൊക്കെ മാറ്റം വരും. പക്ഷേ തീര്‍ച്ചയായും കഥയുണ്ടാകും. നിങ്ങളൊരു സിനിമ കാണുമ്പോള്‍ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അതില്‍ എന്തെങ്കിലും കാണും. അതിപ്പോള്‍ ഒരു കഥയോ, ഒരു സീനോ, ഒരു പെര്‍ഫോമന്‍സോ ഒക്കെ ആകാം.
 
ഒരു എന്‍റര്‍ടെയ്നര്‍ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, ആളുകള്‍ക്ക് അതിലെ എല്ലാം ഇഷ്ടപ്പെടണം. പാട്ട്, കഥ അഭിനയം അങ്ങനെ എല്ലാം. എഴുത്തുകാരന് ഒരു സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. എഴുത്തുകാരനും സംവിധായകനുമാണ് തീരുമാനിക്കുന്നത് എങ്ങനെ ഒരു സിനിമ നിര്‍മിക്കണം, അഭിനേതാക്കളെ എങ്ങനെ ഫ്രെയിമില്‍ കൊണ്ടുവരണം എന്നൊക്കെ. ഇതൊരു ബ്രില്യൻസ് ആണ്, ദൈവത്തിന്റെ സമ്മാനമാണ്.
 
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവിധായകരിൽ ഒരാളാണ് പൃഥ്വിരാജ് എന്ന് പലപ്പോഴും ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ്. ഊണിലും ഉറക്കത്തിലും ശ്വസിക്കുമ്പോഴുമെല്ലാം പൃഥ്വിയ്ക്ക് സിനിമയെന്ന വിചാരമേയുള്ളൂ. അതില്ലെങ്കിൽ നല്ല വികൃതിയുള്ള ആളാണ് പൃഥ്വി. എംപുരാൻ പോലൊരു സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. റിയൽ പാൻ ഇന്ത്യൻ ചിത്രമാണിത്.
 
വർഷങ്ങൾക്ക് മുൻപ് കാലാപാനി എന്നൊരു പാൻ ഇന്ത്യൻ ചിത്രം ഞങ്ങൾ ചെയ്തിരുന്നു. അതുപോലെയൊരു സിനിമ ചെയ്യണമെന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. എംപുരാൻ ഒരു മാജിക്കാണ്. ഈ സിനിമ ചെയ്തതിന് പൃഥ്വിരാജിനോട് നന്ദി പറയുകയാണ്. ഇതൊരു സിനിമ മാത്രമല്ല, ഞങ്ങളുടെ ചോരയും വിയർപ്പുമാണ്. ഇതിനപ്പുറം എംപുരാനെ കുറിച്ച് ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ സിനിമ നിങ്ങളോട് സംസാരിക്കും.
 
കേരളം ഒരു ചെറിയ ഇൻഡസ്ട്രിയാണ്. പക്ഷേ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി, ഇപ്പോൾ മലയാളത്തിലെ ആദ്യ ഐമാക്സ് സിനിമ. സിനിമയ്ക്ക് പ്രേക്ഷകർ നൽകിയിരിക്കുന്ന പിന്തുണ വളരെ വലുതാണ്. അവർ എംപുരാനായി കാത്തിരിക്കുകയാണ്. എല്ലാവരോടും നന്ദി, ഇതൊരു മാജിക്കാണ്. ബാക്കിയെല്ലാം ദൈവം തീരുമാനിക്കട്ടെ",- മോഹൻലാൽ പറഞ്ഞു. എംപുരാൻ ആദ്യം ദിനം പ്രേക്ഷകർക്കൊപ്പം കാണുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments