Select Your Language

Notifications

webdunia
webdunia
webdunia
webdunia

Empuraan and Congress Politics: ഇത്തവണയും കോണ്‍ഗ്രസ് രാഷ്ട്രീയത്തെ വെറുതെ വിടാന്‍ ഉദ്ദേശമില്ല; ചെന്നിത്തല റഫറന്‍സ് കണ്ടെത്തി സോഷ്യല്‍ മീഡിയ

ലൂസിഫറിലും എമ്പുരാനിലും കാണിക്കുന്ന ഐയുഎഫ് എന്ന പാര്‍ട്ടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു 'യുഡിഎഫ്' മുന്നണിയുമായി സദൃശ്യമുള്ളതാണ്

Empuraan, Empuraan review, Empuraan Mohanlal, Empuraan and Congress Politics

രേണുക വേണു

, വെള്ളി, 21 മാര്‍ച്ച് 2025 (08:31 IST)
Empuraan and Congress Politics

Empuraan and Congress Politics: ലൂസിഫര്‍ സിനിമയിലെ രാഷ്ട്രീയം മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പി.കെ.രാംദാസ് എന്ന കഥാപാത്രത്തിനു സാക്ഷാല്‍ രാജീവ് ഗാന്ധിയുടെ രൂപവും ജതിന്‍ രാംദാസിനു രാഹുല്‍ ഗാന്ധിയുടെ രൂപവും നല്‍കിയതു മുതല്‍ തിരക്കഥാകൃത്ത് മുരളി ഗോപി ലൂസിഫറില്‍ ഉള്‍ച്ചേര്‍ത്ത ഒട്ടേറെ രാഷ്ട്രീയ റഫറന്‍സുകളുണ്ട്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും കോണ്‍ഗ്രസ് രാഷ്ട്രീയം തന്നെയാണ് പ്രധാന റഫറന്‍സായി മുരളി ഗോപി എടുത്തിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. 
 
എമ്പുരാന്‍ ട്രെയ്‌ലറില്‍ 'ഐയുഎഫ്' പാര്‍ട്ടിയുടെ അധ്യക്ഷന്‍മാരുടെ പേരുകള്‍ അടങ്ങിയ ബോര്‍ഡ് കാണിക്കുന്നുണ്ട്. അതിലെ പേരുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍മാരുടെ പേരുകളോട് സമാനമായ പേരുകളാണ് ട്രെയിലറിലെ നെയിം ബോര്‍ഡുകളില്‍ കാണാന്‍ സാധിക്കുക. 
 
ട്രെയിലറില്‍ കാണിക്കുന്ന നെയിം ബോര്‍ഡുകളില്‍ ചില പേരുകള്‍ ഇങ്ങനെയാണ്: കെ.എ.ഉമ്മന്‍, പി.കെ.അന്തോണി, വയലാര്‍ പവിത്രന്‍, മുരളീധരന്‍ പി.കെ, പി.പി.തങ്കപ്പന്‍, തെന്നല കൃഷ്ണപിള്ള, സുരേഷ് ചെന്നിത്തല. ഇതേ പേരുകളുമായി സാമ്യമുള്ള കെപിസിസി അധ്യക്ഷന്‍മാരുടെ പേരുകള്‍ യഥാക്രമം ഇങ്ങനെയാണ്: കെ.എം.ചാണ്ടി, എ.കെ.ആന്റണി, വയലാര്‍ രവി, കെ.മുരളീധരന്‍, പി.പി.തങ്കച്ചന്‍, തെന്നല ബാലകൃഷ്ണ പിള്ള, രമേശ് ചെന്നിത്തല ! 
 
ലൂസിഫറിലും എമ്പുരാനിലും കാണിക്കുന്ന ഐയുഎഫ് എന്ന പാര്‍ട്ടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു 'യുഡിഎഫ്' മുന്നണിയുമായി സദൃശ്യമുള്ളതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Empuraan Booking Started: എമ്പുരാന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു