Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിനൊപ്പം വർക്ക് ചെയ്യുക ബുദ്ധിമുട്ടെന്ന് മോഹൻലാൽ

ഉദ്ദേശിക്കുന്നത് കിട്ടുന്നത് വരെ പൃഥ്വിരാജ് ചോദിച്ച് കൊണ്ടിരിക്കും, മോഹൻലാലിനെ കൊണ്ട് 17 ടേക്ക് വരെ എടുപ്പിച്ചിട്ടുണ്ട്

നിഹാരിക കെ.എസ്
വ്യാഴം, 19 ഡിസം‌ബര്‍ 2024 (09:15 IST)
മോഹൻലാൽ, പൃഥ്വിരാജ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ആദ്യ ഭാ​ഗം ലൂസിഫർ വൻ വിജയം നേടിയതിനാൽ ലൂസിഫറും പ്രതീക്ഷ തെറ്റിക്കില്ലെന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജിന്റെ സംവിധാനത്തെക്കുറിച്ച് മോഹൻലാൽ സംസാരിക്കുകയുണ്ടായി. പൃഥിരാജിനൊപ്പം വർക്ക് ചെയ്യുകയെന്നത് ശ്രമകരമാണെന്ന് മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു.
 
സംവിധായകൻ എന്ന നിലയിൽ വളരെ കമ്മിറ്റഡ് ആയിട്ടുള്ള ആളാണ് പൃഥ്വിയെന്നും അദ്ദേഹം ഉദ്ദേശിക്കുന്നത് കിട്ടുന്നത് വരെ ചോദിച്ച് കൊണ്ടിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. അവിടെ ഈഗോയ്‌ക്ക് സ്ഥാനമില്ലെന്നും, സ്വയം അടിയറവ് പറയേണ്ടി വരുമെന്നും മോഹൻലാൽ പറയുന്നു. ബറോസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
 
'പൃഥ്വിരാജ് അത്ഭുതപ്പെടുത്തിയ സംവിധായകനാണ്. അദ്ദേഹത്തിന് എല്ലാം അറിയാം. പ്രധാനമായും ലെൻസിംഗിനെക്കുറിച്ച്. എക്യുപ്മെന്റ്സിനെക്കുറിച്ചും ആക്ടേർസിനെക്കുറിച്ചും അറിയാം. സീനിൽ വേണ്ടത് ലഭിക്കുന്നത് വരെ ചോദിച്ച് കൊണ്ടിരിക്കും. വളരെയധികം കമ്മിറ്റഡായ സംവിധായകനാണ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുക ശ്രമകരമാണ്. നമ്മളെ തന്നെ സറണ്ടർ ചെയ്യണം. ഈഗോയില്ല. കഥാപാത്രത്തിന് വേണ്ടി ടേക്കുകൾ ചോദിക്കും. ഈ സിനിമ മുഴുവൻ പൃഥ്വിരാജിന്റെ തലയിലാണ്. അത് ഫ്ലോപ്പാക്കാൻ പറ്റില്ല', മോഹൻലാൽ പറഞ്ഞു.
 
വലിയ താരമാണെങ്കിലും മോഹൻലാലിനെക്കൊണ്ട് നിരവധി ടേക്കുകൾ ചെയ്യിക്കാൻ പൃഥ്വിരാജ് മടിച്ചിട്ടില്ല. ഇതേക്കുറിച്ച് പൃഥ്വിരാജ് തന്നെ നേരത്തെ സംസാരിച്ചിട്ടുണ്ട്. മോഹ​ൻലാലിന്റെ അഭിമുഖത്തിന് പിന്നാലെ ഇതും ചർച്ചയാവുകയാണ്. 'ഞാൻ ചില സമയത്ത് ലാലേട്ടനെ കൊണ്ട് 17 ടേക്കുകളൊക്കെ ചെയ്യിച്ചിട്ടുണ്ട്. ലാലേട്ടന്റെ കുറ്റം കൊണ്ടല്ല. മറ്റ് കാരണങ്ങൾ കൊണ്ടാണ്. അപ്പോഴൊക്കെ അസിസ്റ്റന്റ്സോ കൂടെയുള്ളവരെ പതിനേഴാമത്തെ ടേക്കായി എന്ന് പറയും. എന്നാൽ ആ സമയത്തും എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് ലാലേട്ടനാണ്. നിർമാതാവിനോട് പോലും അദ്ദേഹം പറഞ്ഞത് ആന്റണീ, (ആന്റണി പെരുമ്പാവൂർ) അയാൾ മനസിൽ കണ്ടത് പോലെ ചെയ്യട്ടെയെന്നാണെന്നും പൃഥ്വിരാജ് അന്ന് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

അടുത്ത ലേഖനം
Show comments