Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇന്ത്യൻ സിനിമയിൽ വലിയ മാറ്റങ്ങൾ ആദ്യം കൊണ്ടുവന്നത് മലയാളം ഇൻഡസ്ട്രി'; അഭിമാനത്തോടെ മോഹൻലാൽ

ബറോസ് റിലീസിന് തുടക്കമായി

Mohanlal

നിഹാരിക കെ.എസ്

, ബുധന്‍, 18 ഡിസം‌ബര്‍ 2024 (11:25 IST)
ഇന്ത്യൻ സിനിമയിൽ വലിയ മാറ്റങ്ങൾ ആദ്യം കൊണ്ടുവന്നത് മലയാളം ഇൻഡസ്ട്രിയാണെന്ന് നടൻ മോഹൻലാൽ. താരത്തിന്റെ പുതിയ ചിത്രമായ ബറോസിന്റെ ഹിന്ദി ട്രെയ്ലർ ലോഞ്ചിനിടെയാണ് താരത്തിന്റെ പരാമർശം. അക്ഷയ് കുമാർ അടക്കമുള്ളവർ സന്നിഹിതരായ വേദിയിൽ വെച്ച്  മലയാള സിനിമകളെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. 
 
മലയാള സിനിമാ ഇൻഡസ്ട്രി ചെറുതാണെങ്കിലും ഇന്ത്യൻ സിനിമാ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് താരം പറഞ്ഞു. മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ബറോസ്. ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറാണ് ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. മോഹൻലാലിന്റെ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ നിന്നും നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.
 
‘കേരളം ഒരു ചെറിയ മാർക്കറ്റ് ആണ്. പക്ഷേ മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല മലയാള സിനിമകളും പാൻ ഇന്ത്യൻ ലെവൽ വരെ എത്തിയിട്ടുണ്ട്. അഭിമാനത്തോടെ പറയാൻ കഴിയും കാലാപാനി ഒരു പാൻ ഇന്ത്യൻ ചിത്രമാണെന്ന്. ആദ്യത്തെ സിനിമാ സ്കോപ് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ കൊണ്ടുവന്നത് മലയാളത്തിലാണ്, ആദ്യ ത്രീഡി ചിത്രം ഉണ്ടായത് മലയാളത്തിൽ നിന്നാണ്. ആദ്യത്തെ കോ പ്രൊഡക്ഷൻ, ഫ്രാൻസുമായി നടത്തിയ ചിത്രം വാനപ്രസ്ഥം ഉണ്ടായതും മലയാളത്തിൽ നിന്നാണ്. അത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാകാനാണ് മലയാള സിനിമ നോക്കുന്നത്, അതാണ് എൻറെ സ്വപ്നവും. ആ മാറ്റങ്ങളിൽ ഞാൻ അഭിമാനിക്കുന്നു’, മോഹൻലാൽ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pushpa 2 OTT release: ബോക്സോഫീസിനെ തകിടം മറിച്ച് 1500 കോടി കുതിപ്പുമായി പുഷ്പ, പുഷ്പരാജിന്റെ ഫയർ ഇനി ഒടിടിയിലേക്ക്?