Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുൽഖർ സൽമാന്റെ ഇഷ്ട നടൻ മമ്മൂട്ടിയോ മോഹൻലാലോ അല്ല!

ഇഷ്ട നടി ശോഭനയാണെന്ന് ദുൽഖർ സൽമാൻ

Dulquer Salman

നിഹാരിക കെ.എസ്

, ബുധന്‍, 18 ഡിസം‌ബര്‍ 2024 (15:20 IST)
കരിയറിൽ ആകെ 40 ഓളം സിനിമകൾ മാത്രമാണ് ദുൽഖർ സൽമാൻ ഇതുവരെ ചെയ്തിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും അദ്ദേഹം നായകനായി ചിത്രങ്ങൾ ഒരുങ്ങുന്നു. ദുൽഖറിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം ഒരു തെലുങ്ക് സിനിമയാണ്. പാൻ ഇന്ത്യൻ താരമായി ദുൽഖർ വളർന്നു കഴിഞ്ഞു. ഇപ്പോൾ തന്റെ ഇഷ്ടങ്ങളെ കുറിച്ച് ദുൽഖർ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
 
ദുൽജാറിന്റെ ഫേവറിറ്റ് നടൻ രജനികാന്ത് ആണ്. നടി ശോഭനയും. ഇഷ്ടപ്പെട്ട വില്ലൻ യോഗി ബാബുവും വില്ലൻ അമരീഷ് പുരിയും ആണെന്നാണ് ദുൽഖർ പറയുന്നത്. സംവിധായകന്റെ കാര്യത്തിലുമുണ്ട് ദുൽഖറിന് പ്രത്യേക ഇഷ്ടം. അത് മറ്റാരുമല്ല, മണിരത്നമാണ്. റോജ സിനിമയിൽ എ.ആർ റഹ്‌മാന്റെ 'കാതൽ റോജാവേ' എന്ന് തുടങ്ങുന്ന ഗാനമാണ് തന്റെ ഇഷ്ട കാണാമെന്നും ദുൽഖർ പറയുന്നു. ഇഷ്ടങ്ങളെ കുറിച്ചുള്ള വികടന്റെ അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇപ്പോൾ മനസ്സിൽ ഓർമ വന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ഇതോടെ, മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ പേരുകൾ പറയാതിരുന്നത് എന്താണെന്നും ആരാധകർ ചോദിക്കുന്നുണ്ട്. അഭിമുഖം തമിഴ് മാധ്യമത്തിന് നൽകിയതാണെന്നും, തമിഴിലെ ഇഷ്ടങ്ങളെ കുറിച്ചാകും ദുൽഖർ മറുപടി പറഞ്ഞതെന്നുമാണ് ദുൽഖറിന്റെ ആരാധകർ വാദിക്കുന്നത്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിലപാടുകളുടെ രാജകുമാരി, സംസാരിച്ചത് മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി': പാർവതി അമ്മയുടെ തലപ്പത്ത് വരണമെന്ന് ആലപ്പി അഷറഫ്