Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിന്റെ ആ മാസ് ലുക്കിന് കാരണം ഈ കുത്തിവെപ്പ്?

മോഹന്‍ലാല്‍ കുത്തിവെപ്പെടുത്തു സൗന്ദര്യം കൂട്ടിയതാണോ?

മോഹന്‍ലാലിന്റെ ആ മാസ് ലുക്കിന് കാരണം ഈ കുത്തിവെപ്പ്?
, ചൊവ്വ, 19 ഡിസം‌ബര്‍ 2017 (10:38 IST)
ഓടിയനിലെ മോഹന്‍ലാലിന്റെ മാസ് ലുക്ക് ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. തടി കുറച്ചതിന് ശേഷം മീശ വടിച്ചാണ് മോഹന്‍ലാല്‍ ഞെട്ടിക്കുന്ന മേക്ക് ഓവര്‍ നടത്തിയിരുന്നത്. സിനിമയിലെ ലുക്ക് പുറത്ത് വന്നതിന് ശേഷം  മോഹന്‍ലാല്‍ ആദ്യമായി പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 
എന്നാല്‍ ഫ്രാന്‍സില്‍ നിന്നുമെത്തിയ വിദഗ്ദന്മാരുടെ കഠിനമായ പരിശീലനത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് മേക്ക് ഓവര്‍ നടത്തിയിരുന്നത്. മോഹന്‍ലാല്‍ ഒരു കുത്തിവെപ്പിലൂടെയാണ് മുഖത്തിന്റെ പ്രസരിപ്പിനും പ്രായം കുറവ് തോന്നുന്നതിന് പിന്നിലുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അതിനിടെ 'ബോട്ടോക്‌സ്' ഇഞ്ചക്ഷനാണ് മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. 
 
മുഖത്തിന്റെ പ്രായം കുറയ്ക്കുന്നതിനായി ബോളിവുഡ്/ഹോളിവുഡ് നടീ നടന്മാര്‍ എടുക്കുന്ന ഇഞ്ചക്ഷനാണ് ബോട്ടോക്‌സ്. മുന്‍പ് മമ്മൂട്ടിയും ഇത് ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ മുഖത്ത് പ്രായം കുറച്ചിരിക്കുന്നത് ഈ കുത്തിവെപ്പിലൂടെയാണെന്നാണ് പറയുന്നത്. ഏറ്റവും അപകടകരമായ ഒരു പോയിസണ്‍ ബോട്ടുലിനം ടോക്‌സിന്‍ എന്നാണ് പുറത്ത് വരുന്ന വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹശേഷം സാമന്ത വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു !