Webdunia - Bharat's app for daily news and videos

Install App

മോഹൻലാലുമെത്തി; മമ്മൂട്ടി അസർബൈജാനിൽ, എം.ടിയെ അവസാനമായി കാണാൻ എത്തില്ലേയെന്ന് ആരാധകർ

നിഹാരിക കെ.എസ്
വ്യാഴം, 26 ഡിസം‌ബര്‍ 2024 (15:24 IST)
വിൽക്കാനുണ്ട് സ്വപ്നങ്ങൾ മുതൽ മനോരഥങ്ങൾ വരെയായി ഏകദേശം പതിമൂന്നോളം സിനിമകളിലാണ് എംടിയും മമ്മൂട്ടിയും ഒരുമിച്ച് പ്രവർത്തിച്ചത്. എംടിയുടെ ഒരു വടക്കൻ വീരഗാഥയിലൂടെയാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. മറ്റ് ഭാഷകൾക്ക് കടം കൊടുത്താലും മലയാളി തിരിച്ച് വാങ്ങി സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടി എന്നാണ് ഒരിക്കൽ എംടി പറഞ്ഞത്. അവർ തമ്മിലുള്ള ബന്ധം അത്രമേൽ ആഴമേറിയതാണ്.
 
സിനിമയിൽ വന്നകാലം മുതൽ മമ്മൂട്ടിക്ക് ആരെല്ലാമോ ആണ് എം.ടി. മരണ വിവരം അറിഞ്ഞയുടൻ അനുശോചനം അറിയിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ മനസ് ശൂന്യമാകുന്നത് പോലെ തോന്നുന്നുവെന്നാണ് മമ്മൂട്ടി കുറിച്ചത്. നാല് മാസങ്ങൾക്ക് മുമ്പും പ്രിയ ശിഷ്യനേയും കുടുംബത്തേയും എംടി കുടുംബസമേതം സന്ദർശിച്ചിരുന്നു. 
 
മരണ വിവരം അറിഞ്ഞ് കോഴിക്കോട്ടെ സിത്താരയിലേക്ക് ആദ്യം ഓടി എത്തിയവരിൽ‌ നടൻ മോഹൻലാലുമുണ്ട്. മമ്മൂട്ടിയെ മാത്രം കാണാനില്ല. പ്രിയ ഗുരുവിനെ അവസാനമായി കാണാൻ മെ​ഗാസ്റ്റാറും കുടുംബവും എത്തുകയില്ലേ എന്ന ചോദ്യം ഉന്നയിക്കുകയാണ് ആരാധകർ. കഴിഞ്ഞ രണ്ട് ദിവസമായി മമ്മൂട്ടിയുടെ ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളിൽ നിന്നും നടൻ അസർബൈജാനിലാണെന്നാണ് വ്യക്തമാകുന്നത്.

ഇത്തവണത്തെ മമ്മൂട്ടിയുടെ ക്രിസ്മസും അസർബൈജാനിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ വെച്ച് നടക്കും. ഈ സമയത്തിനുള്ളിൽ മമ്മൂട്ടിക്ക് എത്താൻ കഴിയുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

റിസോർട്ടിനു തീവച്ച ജീവനക്കാരൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ തൂങ്ങിമരിച്ചു

മൂന്നു പോലീസുകാര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി

എംടി നിശബ്ദരാക്കപ്പെട്ടവര്‍ക്ക് ശബ്ദം നല്‍കിയ എഴുത്തുകാരനാണെന്ന് പ്രധാനമന്ത്രി

ക്രിസ്മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ നവജാത ശിശുവിന് പേരിട്ടു; തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം ഇതുവരെ എത്തിയത് 22കുഞ്ഞുങ്ങള്‍

അടുത്ത ലേഖനം
Show comments