മോഹൻലാൽ സംവിധാനം ചെയ്‌ത ബറോസ് ഇന്നലെയാണ് റിലീസ് ആയത്. ഓപ്പണിങ് ദിനത്തിൽ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ആദ്യ ദിനം കളക്ഷനിൽ നിരാശയില്ല. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് കൂടുതലും നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.
കുട്ടികളെ പോലും നിരാശപ്പെടുത്തും എന്ന പ്രതികരണങ്ങൾ വരെ എത്തിയിരുന്നു. എന്നാൽ ആദ്യ ദിന കളക്ഷനിൽ മലയാളത്തിലെ പല വമ്പൻ സിനിമകളെയും ബറോസ് പിന്നിലാക്കിയിട്ടുണ്ട്.
ബറോസ് ആദ്യ ദിനം 3.6 കോടി രൂപ കളക്ഷൻ നേടി എന്നാണ് റിപ്പോർട്ടുകൾ. ബോഗൻവില്ല, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ സിനിമകളുടെ കളക്ഷൻ ബറോസ് മറികടന്നിരിക്കുകയാണ്. ബോഗൻവില്ല റിലീസിന് കളക്ഷൻ 3.3 കോടി രൂപയാണ് നേടിയത്. മഞ്ഞുമ്മൽ ബോയ്‌സിന്റെയും കളക്ഷൻ 3.3 കോടി രൂപയായിരുന്നു.
കുട്ടികൾക്ക് കണ്ടിരിക്കാൻ പറ്റുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് ബറോസ് എന്നായിരുന്നു ചില പ്രേക്ഷകരുടെ അഭിപ്രായങ്ങൾ.