Webdunia - Bharat's app for daily news and videos

Install App

ചലനമുണ്ടാക്കാതെ മമ്മൂട്ടിയുടെ ബിഗ് ബി, അന്ന് കണ്ടത് തലയുടെ വിളയാട്ടം; 2007 വിഷുവിന് ബോക്‌സ്ഓഫീസ് വിന്നറായത് മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ

Webdunia
ബുധന്‍, 6 ഏപ്രില്‍ 2022 (15:40 IST)
2007 വിഷുവിന് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ബോക്‌സ്ഓഫീസില്‍ ഏറ്റുമുട്ടിയ കാഴ്ച ആരാധകര്‍ ഇന്നും മറന്നുകാണില്ല. സൂപ്പര്‍താര ചിത്രങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ബോക്‌സ്ഓഫീസില്‍ അന്ന് കണ്ടത് തീപാറുന്ന പോരാട്ടം. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയും മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടോ മുംബൈയും ആയിരുന്നു ആ സിനിമകള്‍. ഇതില്‍ ബോക്‌സ്ഓഫീസ് വിജയം നേടിയത് ആരാണെന്ന് അറിയാമോ? 
 
2007ലെ വിഷു റിലീസുകളായിരുന്നു ഛോട്ടാ മുംബൈയും ബിഗ് ബിയും. ആദ്യം തിയറ്ററിലെത്തിയത് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയായിരുന്നു. ഏപ്രില്‍ ആറിനായിരുന്നു ചിത്രം തിയറ്ററിലെത്തിയത്. കൃത്യം ഒരാഴ്ച കഴിഞ്ഞ് ഏപ്രില്‍ 13നായിരുന്നു ബിഗ് ബിയുടെ റിലീസ്. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഉള്ളതിനാല്‍ മോഹന്‍ലാല്‍ ചിത്രം ഛോട്ടോ മുംബൈ മികച്ച വിജയം നേടി. ഡാര്‍ക്ക് ഴോണറില്‍ പുറത്തിറങ്ങിയ ബിഗ് ബി ശരാശരി വിജയത്തിലൊതുങ്ങി. മലയാളത്തില്‍ ആദ്യമായിട്ടാണ് ബിഗ് ബി പോലൊരു സ്ലോ മോഷന്‍ ചിത്രം ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബി ആ സമയത്ത് തിയറ്ററുകളില്‍ വലിയ ചലനമുണ്ടാക്കിയില്ല. ഛോട്ടോ മുംബൈ മികച്ച ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടുകയും ചെയ്തു. 
 
ബോക്‌സ്ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും പില്‍ക്കാലത്ത് മമ്മൂട്ടിയുടെ ബിഗ് ബി ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ആയ ചിത്രമെന്ന പേരെടുത്തു. മാത്രമല്ല ഐഎംഡിബി റേറ്റിംഗ് ബിഗ് ബിക്കൊപ്പമായിരുന്നു. ഛോട്ടാ മുംബൈയ്ക്ക് 6.9 റേറ്റിംഗ് ലഭിച്ചപ്പോള്‍ ബിഗ് ബിക്ക് ലഭിച്ചത് 7.5 റേറ്റിംഗ് ആയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

അടുത്ത ലേഖനം
Show comments