Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ ഒതുങ്ങി നില്‍ക്കുന്നുവെന്ന് പറഞ്ഞവര്‍ വിജയികള്‍, ബിഗ് ബോസ് നാലാം സീസണില്‍ കടുത്ത മത്സരം !

മോഹന്‍ലാല്‍ ഒതുങ്ങി നില്‍ക്കുന്നുവെന്ന് പറഞ്ഞവര്‍ വിജയികള്‍, ബിഗ് ബോസ് നാലാം സീസണില്‍ കടുത്ത മത്സരം !

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഏപ്രില്‍ 2022 (08:59 IST)
ബിഗ് ബോസ് നാലാം സീസണ്‍ വിശേഷങ്ങള്‍ തീരുന്നില്ല. കടുത്ത മത്സരം തന്നെ മനസ്സിലാക്കികള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന സൂചനയാണ് കഴിഞ്ഞദിവസത്തെ ഡെയ്‌ലി ടാസ്‌ക് 'മാലയോഗം'. ഒതുങ്ങിനില്‍ക്കുന്നു എന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാണിച്ച ചിലരായിരുന്നു ഇത്തവണത്തെ മത്സരത്തില്‍ വിജയിച്ചത്. 
സൂരജ് എല്ലാ വിഷയങ്ങളിലും ഇടപെടുന്നില്ലെന്നും അഭിപ്രായങ്ങള്‍ പറയുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.ദില്‍ഷ പ്രസന്നനും സേഫ് സോണിലാണ് നില്‍ക്കുന്നത് എന്നാണ് അവതാരകന്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ സൂരജിന്റെ അതിഗംഭീരമായ തിരിച്ചുവരവാണ് ഡെയ്‌ലി ടാസ്‌ക്കിലെ വിജയം നേടിക്കൊടുത്തത്.
കുട്ടി അഖില്‍, ഡോ. റോബിന്‍, ജാസ്മിന്‍ എന്നിവരടങ്ങുന്ന ടീമിനെയാണ് മത്സരത്തില്‍ സൂരജിന്റെ ടീം തോല്‍പ്പിച്ചത്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ബിഗ് ബോസ് കാണാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബീസ്റ്റ്' ഹിന്ദിയില്‍ 'റോ'; വിജയുടെ സിനിമ കാണുവാന്‍ ബോളിവുഡിലും ആളുകള്‍ ഏറെ !