Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ മമ്മൂട്ടിയെ കോപ്പിയടിച്ചതല്ല, സണ്‍ഗ്ലാസ് ധരിച്ചത് ഒരു പരീക്ഷണത്തിന്

ഇങ്ങനെ ഒരു പരീക്ഷണം വേണമായിരുന്നോ ലാലേട്ടാ...!

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (12:20 IST)
ഓടിയനിലെ മോഹന്‍ലാലിന്റെ മാസ് ലുക്ക് ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. തടി കുറച്ചതിന് ശേഷം മീശ വടിച്ചാണ് മോഹന്‍ലാല്‍ ഞെട്ടിക്കുന്ന മേക്ക് ഓവര്‍ നടത്തിയിരുന്നത്. സിനിമയിലെ ലുക്ക് പുറത്ത് വന്നതിന് ശേഷം  മോഹന്‍ലാല്‍ ആദ്യമായി പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 
നീല കളറിലുള്ള ടീ ഷര്‍ട്ടായിരുന്നു മോഹന്‍ലാല്‍ ധരിച്ചിരുന്നത്. പതിവിലും വ്യത്യസ്തമായി മോഹന്‍ലാല്‍ ഒരു സണ്‍ഗ്ലാസ് ധരിക്കുകയും ചെയ്തിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മുതല്‍ പോവുന്നത് വരെ മുഖത്ത് നിന്നും താരം ഗ്ലാസ് മാറ്റിയിരുന്നില്ല. കാരണം അദ്ദേഹം ധരിച്ചിരുന്നത് ക്യാമറ ഘടിപ്പിച്ച പ്രത്യേക സണ്‍ഗ്ലാസായിരുന്നുവെന്നാണ് വിവരം.
 
സിനിമയിലല്ലാതെ സണ്‍ഗ്ലാസ് ധരിച്ച് മോഹന്‍ലാലെത്തിയതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്നാല്‍ അതിന് താരം തന്നെ മറുപടി നല്‍കി. തന്റെ പുതിയ ലുക്ക് ആരാധകര്‍ എങ്ങനെ സ്വീകരിച്ചെന്നും അവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയാനാണ് താന്‍ അങ്ങനെ ചെയ്തതെന്നും താരം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; പത്ത് വര്‍ഷം തടവ് കോടതി ശരിവെച്ചു

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments