Webdunia - Bharat's app for daily news and videos

Install App

‘ലാല്‍ജീയെ പോലെ അഭിനയിക്കാന്‍ ആര്‍ക്കും കഴിയില്ല’; ശാന്തി കൃഷ്ണ മനസ് തുറക്കുന്നു

‘അങ്ങേയറ്റം ആത്മാര്‍ത്ഥമായാണ് മോഹന്‍ലാല്‍ അഭിനയിക്കാറുള്ളത്, ലാല്‍ ജീയെ പോലെ അഭിനയിക്കാന്‍ ആര്‍ക്കും സാധിക്കില്ല’: ശാന്തി കൃഷ്ണ

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (11:18 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ നടിയാണ് ശാന്തി കൃഷ്ണ. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് താരം തിരിച്ചെത്തിയത്. സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തെയാണ് ശാന്തി കൃഷ്ണ അവതരിപ്പിച്ചത്. 
 
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട അഭിനേത്രിയായ ശാന്തി കൃഷ്ണ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായി താരം അഭിനയിച്ചിട്ടുണ്ട്. നിവിന്‍ പോളി ചിത്രത്തിന് പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയിട്ടുള്ളത്. 
 
മോഹന്‍ലാലും ശാന്തികൃഷ്ണയും ഏകദേശം ഒരേ സമയത്താണ് സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റെ നായികയായും സഹോദരിയായും അമ്മയായും ശാന്തി കൃഷ്ണ അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിക്കുന്നത് പോലെ അഭിനയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാ‍ണ് ശാന്തി കൃഷ്ണ പറയുന്നു. 
 
അങ്ങേയറ്റം ആത്മാര്‍ത്ഥമായാണ് മോഹന്‍ലാല്‍ അഭിനയിക്കാറുള്ളത്. ഇന്ത്യാഗ്ലിറ്റ്‌സിനു നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കുകയായിരുന്നു താരം. താന്‍ ലാല്‍ ജിയെന്നാണ് മോഹന്‍ലാലിനെ വിളിക്കാറുള്ളത്. അമൃത ടിവിയിലെ ലാല്‍സാലം പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments