Webdunia - Bharat's app for daily news and videos

Install App

അമ്മനാകാൻ 40 ദിവസം വ്രതമെടുത്ത് നയൻതാര; പ്രതിഫലത്തിന്റെ കാര്യത്തിൽ നോ വിട്ടുവീഴ്ച, വാങ്ങുന്നത് കോടികൾ

നിഹാരിക കെ.എസ്
വെള്ളി, 7 മാര്‍ച്ച് 2025 (10:58 IST)
മൂക്കുത്തി അമ്മൻ 2 വിന് തുടക്കമായി. 2020ൽ റിലീസ് ചെയ്ത മുക്കൂത്തി അമ്മന്റെ രണ്ടാം ഭാ​ഗത്തിനാണ് ഇന്നലെ ചെന്നൈയിൽ തുടക്കമായത്. നടനും സംവിധായകനുമായ സുന്ദർ സി ആണ് മുക്കൂത്തി അമ്മൻ 2 ഒരുക്കുന്നത്. മുക്കൂത്തി അമ്മൻ 2വിന്റെ പൂജ കഴിഞ്ഞതിന് പിന്നാലെ ചിത്രത്തിന്റെ ബജറ്റിനെയും പ്രതിഫലങ്ങളെയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. അമ്മനായി അഭിനയിക്കാൻ നയൻതാര ഒരു മാസത്തെ വ്രതമെടുത്തുവെന്നാണ് പൂജ വേളയിൽ നിർമാതാവ് ഇഷരി കെ ​ഗണേഷ് പറഞ്ഞത്.
 
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 100 കോടിയാണ് സിനിമയുടെ ബജറ്റ്. സുന്ദര്‍ സി തന്നെയാണ് തിരക്കഥ ഒരുക്കിയത്. 30 ദിവസം കൊണ്ടാണ് അദ്ദേഹം തിരക്കഥ ഒരുക്കിയതെന്നും നിര്‍മാതാവ് പറഞ്ഞു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിനായി നയൻതാര വാങ്ങിക്കുന്നത് 12 കോടി ആണ്. സമീപകാലങ്ങളിൽ സിനിമകൾ വലിയ ഹിറ്റാകാത്തതിനാൽ നയൻതാര പ്രതിഫലം ഉയർത്തിയിട്ടില്ല.
 
അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിൽ കഴിഞ്ഞ മാസം നയൻതാര ജോയിൻ ചെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും പ്രധാന വേഷങ്ങിൽ എത്തുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യം വെയ്ക്കുന്നു, ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം: സിപിഎം സംഘടന റിപ്പോർട്ട്

തെളിവെടുപ്പിനു പോകാനിരിക്കെ ജയിലിലെ ശുചിമുറിയില്‍ അഫാന്‍ കുഴഞ്ഞുവീണു

ചൂട് കനക്കുന്നു, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു

ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം, ജയശങ്കറിന് നേർക്കുണ്ടായ അക്രമണശ്രമത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

തലമുറ മാറ്റത്തിലേക്ക് സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് പിണറായി, ലക്ഷ്യം നവകേരളം

അടുത്ത ലേഖനം
Show comments