Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mookuthi Amman 2: ത്രില്ലിലാണെന്ന് നയൻതാര; ശീലം മാറ്റി ചടങ്ങിനെത്തി നയൻ

Mookuthi Amman 2: ത്രില്ലിലാണെന്ന് നയൻതാര; ശീലം മാറ്റി ചടങ്ങിനെത്തി നയൻ

നിഹാരിക കെ.എസ്

, വ്യാഴം, 6 മാര്‍ച്ച് 2025 (15:53 IST)
തെന്നിന്ത്യൻ നായിക നയൻതാര പ്രധാന വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പൂജ ഇന്ന് നടന്നു. ഒരു സിനിമയുടെയും പ്രൊമോഷന് പങ്കെടുക്കാത്ത നയൻതാര മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗത്തിന്റെ പൂജയിൽ പങ്കെടുത്തിരിക്കുകയാണ്. പുതിയ സിനിമകളും പുതിയ ശീലങ്ങളുടെ നയൻതാര ആരാധകരെ അമ്പരപ്പിക്കുകയാണ്.
 
മൂക്കുത്തി അമ്മന്റെ വേഷം ചെയ്യുന്നത് വെറുമൊരു അഭിനയം മാത്രമല്ലെന്നും അതൊരു വികാരമാണെന്നും നയൻതാര പറഞ്ഞു. സുന്ദർ സാറിൻ്റെ കാഴ്ചപ്പാടോടെ, പ്രേക്ഷകരിൽ സ്വാധീനം ചെലുത്തുന്ന ഒരു കഥയാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്നും ഈ മഹത്തായ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ ത്രില്ലിലാണെന്നും നയൻ പറഞ്ഞു.
 
ഈ ചടങ്ങിൽ നിർമാതാവ് ഇഷാരി കെ ഗണേഷ് നയൻതാരയെക്കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിനായി നയൻ‌താര ഒരു മാസത്തെ വ്രതത്തിലാണെന്നാണ് നിർമാതാവ് പറയുന്നത്. നടി മാത്രമല്ല നടിയുടെ കുട്ടികൾ പോലും വ്രതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമയുടെ റിലീസ് പാൻ ഇന്ത്യൻ ലെവലിൽ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.
 
സൂപ്പർഹിറ്റ് സംവിധായകൻ സുന്ദർ സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020-ൽ ആർ ജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ഇതിന്റെ രണ്ടാം ഭാഗമായാണ് മൂക്കുത്തി അമ്മൻ 2 എത്തുന്നത്. മൂക്കുത്തി അമ്മൻ 2 വിന് 100 കോടിയാണ് ബജറ്റ് എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mookkuthi Amman 2: മൂക്കുത്തി അമ്മൻ 2 പൂജ ചടങ്ങിൽ തിളങ്ങി നയൻതാര, ബജറ്റ് 100 കോടി!