Select Your Language

Notifications

webdunia
webdunia
webdunia
webdunia

Leo Jukebox ലിയോയിലെ എല്ലാ പാട്ടുകളും ആസ്വദിക്കാം,ജൂക്ക്‌ബോക്‌സ് പുറത്ത്

Movie Leo  Thalapathy Vijay

കെ ആര്‍ അനൂപ്

, വെള്ളി, 20 ഒക്‌ടോബര്‍ 2023 (12:56 IST)
ലിയോ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഒറ്റ ദിവസം കൊണ്ട് തന്നെ 145 കോടിയേറെ കളക്ഷൻ നേടി മുന്നേറുകയാണ് വിജയ് ചിത്രം. ഇപ്പോഴിതാ പ്രേക്ഷകരുടെ ആവേശം ഉയർത്താനായി ജൂക്ക്‌ബോക്‌സ് റിലീസ് ചെയ്തിരിക്കുകയാണ് നിർമാതാക്കൾ. നേരത്തെ റിലീസ് ചെയ്ത പാട്ടുകൾ എല്ലാം ഹിറ്റാണ്. 
ആദ്യദിനം ഇന്ത്യയിൽ നിന്ന് മാത്രം 68 കോടി രൂപ സിനിമ നേടിയെന്നുമാണ് വിവരം. തമിഴ്‌നാട്ടിൽ നിന്ന് 32 കോടിയും കേരളത്തിൽ നിന്ന് 12 കോടിയും ആദ്യദിനത്തിൽ തന്നെ നേടി. കർണാടകയിലും തെലുങ്കാനയിലും ആന്ധ്രയിലും മികച്ച വരുമാനം സ്വന്തമാക്കാൻ സിനിമയ്ക്കായി. വിദേശ മാർക്കറ്റുകളിൽ നിന്നായി 70 കൂടിയിൽ കൂടുതൽ സ്വന്തമാക്കാൻ ലിയോ സിനിമയ്ക്കായി എന്നാണ് റിപ്പോർട്ടുകൾ.
 
കഴിഞ്ഞ ഞായറാഴ്ചയാണ് ലിയോ ബുക്കിംഗ് ആരംഭിച്ചത്. വേഗത്തിൽ തന്നെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ബുക്കിംഗ് സൈറ്റുകൾ ഹാങ്ങ് ആക്കുന്ന കാഴ്ചയും അതിനിടയ്ക്ക് കാണാനായി. ഞായറാഴ്ച മാത്രം മൂന്നര ലക്ഷം ടിക്കറ്റുകൾ വിറ്റു പോയെന്നാണ് എന്നാണ് കണക്കുകൾ. 80000 ടിക്കറ്റുകൾ ആദ്യദിവസം വിറ്റുപോയി എന്നുമാണ് വിവരം. 
 
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് യൂണിഫോമില്‍ ഷെയ്ന്‍ നിഗവും സണ്ണി വെയ്‌നും,വേല നവംബര്‍ പത്തിന്