Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് അണ്ണന് നന്ദി,ലിയോ ഒരു സ്വപ്നം, സംവിധായകന്‍ ലോകേഷ് കനകരാജ് പറയുന്നു

Movie Leo Thalapathy Vijay

കെ ആര്‍ അനൂപ്

, വ്യാഴം, 19 ഒക്‌ടോബര്‍ 2023 (12:17 IST)
ലിയോ തീയറ്ററുകളില്‍ ഉത്സവമായി മാറിയപ്പോള്‍ സംവിധായകന്‍ ലോകേഷ് കനകരാജ് വിജയ് ഉള്‍പ്പെടെയുള്ള സിനിമ ക്രൂവിന് നന്ദി പറഞ്ഞു. ലിയോ എന്ന സ്വപ്നം സാധ്യമാക്കാന്‍ രാവും പകലും തുടര്‍ച്ചയായി കൂടെ പ്രവര്‍ത്തിച്ചവര്‍ക്കും ഒപ്പം നിന്ന വിജയ്യ്ക്കും ലോകേഷ് നന്ദി പറഞ്ഞു.സിനിമയിലെ സര്‍പ്രൈസുകള്‍ ആരും പുറത്ത് പറയരുതെന്നും അദ്ദേഹം റിലീസിന് മുന്നോടിയായി എഴുതിയ കുറിപ്പില്‍ പറയുന്നു.
 
നേരത്തെ വിക്രം റിലീസിന് എത്തുമ്പോഴും സംവിധായകന്‍ ഇതുപോലൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. അന്ന് 'കൈതി' സിനിമ വീണ്ടും കാണണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ്. ചിത്രത്തില്‍ വിജയ്, തൃഷ, അര്‍ജുന്‍, സഞ്ജയ് ദത്ത്, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ്, സാന്‍ഡി, അനുരാഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് പറയാറുണ്ട്'; ജയറാം സഹോദരനെ പോലെയെന്ന് ശിവരാജ് കുമാര്‍