Webdunia - Bharat's app for daily news and videos

Install App

കൈയടികള്‍ വാരിക്കൂട്ടി ഗോട്ടിലെ ധോണിയുടെ 'അതിഥി വേഷം'; കാര്യം നിസാരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ധോണി കളത്തിലിറങ്ങുന്ന ദൃശ്യങ്ങളാണ് ഗോട്ടില്‍ ഏതാനും സെക്കന്‍ഡുകള്‍ കാണിക്കുന്നത്

രേണുക വേണു
വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (16:41 IST)
Vijay and Dhoni - GOAT film

വെങ്കട് പ്രഭു ചിത്രം ഗോട്ടും ഇളയദളപതി വിജയിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും തിയറ്ററുകളില്‍ ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോ മഹേന്ദ്രസിങ് ധോണിയും ഗോട്ടില്‍ അഭിനയിച്ചിട്ടുണ്ടത്രേ..! ഗോട്ടിന്റെ ആദ്യ ഷോ കഴിഞ്ഞതോടെ ധോണിയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 
 
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ധോണി കളത്തിലിറങ്ങുന്ന ദൃശ്യങ്ങളാണ് ഗോട്ടില്‍ ഏതാനും സെക്കന്‍ഡുകള്‍ കാണിക്കുന്നത്. അല്ലാതെ ധോണി ഈ സിനിമയില്‍ അഭിനയിച്ചിട്ടില്ല ! ഡ്രസിങ് റൂമില്‍ നിന്ന് ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങിവരുന്ന ഭാഗമാണ് സിനിമയില്‍ കാണിക്കുന്നത്. ഈ സമയത്ത് ഇളയദളപതി വിജയിയേയും കാണിക്കുന്നുണ്ട്. വലിയ ആരവത്തോടെയാണ് ഈ രംഗങ്ങളെ വിജയ്, ധോണി ആരാധകര്‍ സ്വീകരിച്ചത്. 
 
അതേസമയം പ്രതീക്ഷയ്‌ക്കൊത്തു ഉയരാന്‍ ഗോട്ടിനു സാധിച്ചില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. 'വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ പ്രകടനം കൊണ്ട് മാത്രം ഗോട്ട് രക്ഷപ്പെടുന്നില്ല. ശരാശരിയില്‍ ഒതുങ്ങിയ ആദ്യ പകുതി പ്രേക്ഷകരെ മുഷിപ്പിക്കുന്നു. തിരക്കഥയാണ് സിനിമയ്ക്കു തിരിച്ചടിയായത്,' ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചില ആക്ഷന്‍ രംഗങ്ങള്‍ ഒഴികെ മറ്റൊന്നും എടുത്തുപറയാനില്ലെന്നും കണ്ടുശീലിച്ച തമിഴ് പടങ്ങളുടെ ടെംപ്ലേറ്റ് തന്നെയാണെന്നും മറ്റൊരു പ്രേക്ഷകന്‍ എക്സ് പ്ലാറ്റ്ഫോമില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ദളപതിയുടെ പ്രകടനം മാത്രം കാണാന്‍ ടിക്കറ്റെടുക്കാമെന്ന് പറയുന്നവരും ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments