ആദ്യ സിനിമയായ കൈയെത്തും ദൂരത്ത് വലിയ പരാജയമായത് ഫഹദ് ഫാസില്‍ എന്ന നടനെ തളര്‍ത്തിയില്ല.ഫാസില്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച് 2002-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിനു ശേഷം ഒരു ഇടവേള നടന്‍ എടുത്തു.ഈ സിനിമ കണ്ടപ്പോള്‍ അച്ഛന് പേരുദോഷമുണ്ടാക്കിയ ഉണ്ടാക്കിയ മകന്‍ എന്നുവരെ വിളിച്ചു. ഇവനെ കൊണ്ടൊന്നും സാധിക്കില്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ ഫഹദ് ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	അച്ഛനെയൊന്നും പറയരുത് സിനിമ പരാജയപ്പെട്ടത് എന്റെ മാത്രം തെറ്റാണെന്നും ഒട്ടും പ്രിപ്പെയര്‍ ചെയ്യാതെയാണ് ഞാന്‍ സിനിമയിലേക്ക് വന്നതെന്നും ഫഹദ് പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ പൂജ്യത്തില്‍ നിന്ന് തുടങ്ങിയ ആള് ഇന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വീകാര്യതയുള്ള നടനാണ്. ഇപ്പോഴിതാ മറ്റൊരു അവസരം കൂടി തുറക്കുകയാണ്. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ഫഹദ് ഫാസില്‍.
 
									
										
								
																	
	 
	ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ ഫഹദ് അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.