Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടും കൽപ്പിച്ച് എംടി, രണ്ടാമൂഴം മമ്മൂട്ടിയ്‌ക്ക് തന്നെ?

രണ്ടും കൽപ്പിച്ച് എംടി, രണ്ടാമൂഴം മമ്മൂട്ടിയ്‌ക്ക് തന്നെ?

രണ്ടും കൽപ്പിച്ച് എംടി, രണ്ടാമൂഴം മമ്മൂട്ടിയ്‌ക്ക് തന്നെ?
, തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (15:43 IST)
അരങ്ങേറ്റ ചിത്രമായ ഒടിയൻ ശ്രീകുമാർ മേനോന് പാരയായോ? ഒടിയന്റെ ഒടിവിദ്യകൾ സിനിമാ പ്രേമികളെ നിരാശയിലാഴ്‌ത്തിയപ്പോൾ ശ്രീകുമാർ മേനോൻ രണ്ടാമൂഴം എടുക്കുന്നതിൽ പ്രേക്ഷകർ ഒട്ടും തൃപ്‌തരല്ല. ഈ ഒരു വിഷയം തന്നെയാണ് സോഷ്യൽ മീഡിയ കുറച്ചു ദിവസങ്ങളായി ചർച്ച ചെയ്യുന്നത്.
 
ഒടിയന്റെ അവസ്ഥ ഇങ്ങനെ ആയതുകൊണ്ടുതന്നെ എം ടിയുടെ ഭാഗം ന്യായീകരിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നത്. തിരക്കഥ തിരികെ വേണമെന്ന എം ടിയുടെ ആവശ്യത്തിന് ഒരു മാറ്റവും ഉണ്ടാകില്ല എന്നത് ഇതോടെ ഉറപ്പായി.
 
‘രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ തിരികെ ലഭിക്കാൻ വേണ്ടിയാണ് ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്' എന്ന്  എം ടിയുടെ മകൾ അശ്വതിയും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയ ഇതൊക്കെ ചർച്ച ചെയ്യുമ്പോൾ യഥാർത്ഥ സിനിമാ പ്രേമികളുടെ സംശയം ഇതൊന്നും അല്ല. രണ്ടാമൂഴത്തിന്റെ ഭാവിയെക്കുറിച്ചാണ്.
 
ഇനി ചിത്രം ആര് സംവിധാനം ചെയ്യുമെന്നും അതിൽ മോഹൻലാൽ തന്നെ എത്തുമോ എന്നൊക്കെയാണ്. മമ്മൂട്ടിയെ ചിത്രത്തിൽ ഭീമനായി കാണണം എന്ന് എം ടി പറഞ്ഞതായും മുൻ‌പ് വാർത്തകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സംവിധാനം മറ്റൊരാൾ ആയിരിക്കുമ്പോൾ നായകൻ മമ്മൂട്ടിയാകുമോ എന്നും സംശയമുണ്ട്.
 
എം ടി വാസുദേവൻ നായരുടെ സ്വപ്ന സംരംഭമായതുകൊണ്ടുതന്നെ വളരെ ശ്രദ്ധാപൂർവ്വം മാത്രമേ ഇനി എം ടി കാര്യങ്ങൾ കൈകാര്യം ചെയ്യുകയുള്ളൂ എന്ന് തീർച്ചയാണ്. ശ്രീകുമാർ മേനോന് ഒടിയൻ പാരയായത് പോലെ മോഹൻലാലിനെ രണ്ടാമൂഴത്തിൽ നിന്ന് മാറ്റുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാമൂഴം തിരക്കഥ തിരികെ വാങ്ങും, അതിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതും: എം ടിയുടെ മകൾ പറയുന്നു