Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരയില്‍ ചുറ്റിയിരുന്ന ബെഡ്ഷീറ്റ് കനകയുടെ മുന്നില്‍വെച്ച് അഴിഞ്ഞുപോയി ! നാണംകെട്ട് മുകേഷ്

അരയില്‍ ചുറ്റിയിരുന്ന ബെഡ്ഷീറ്റ് കനകയുടെ മുന്നില്‍വെച്ച് അഴിഞ്ഞുപോയി ! നാണംകെട്ട് മുകേഷ്
, ശനി, 5 മാര്‍ച്ച് 2022 (11:07 IST)
മുകേഷിന് താരമൂല്യം നേടികൊടുത്ത സിനിമകളില്‍ പ്രധാനപ്പെട്ട ചിത്രമാണ് ഗോഡ്ഫാദര്‍. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ്ഫാദര്‍ തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമയാണ് ഗോഡ്ഫാദര്‍. കനകയാണ് ഗോഡ്ഫാദറില്‍ നായികയായി അഭിനയിച്ചത്. മാലു എന്നാണ് കനകയുടെ കഥാപാത്രത്തിന്റെ പേര്. മുകേഷിന്റെ കഥാപാത്രത്തിന്റെ പേര് രാമഭദ്രന്‍ എന്നും. ഇരുവരും ഒന്നിച്ചുള്ള സീനുകളെല്ലാം ഏറെ രസകരമായിരുന്നു. അതിലൊന്നാണ് രാമഭദ്രന്റെ ഹോസ്റ്റലിലേക്ക് മാലു കയറിവരുന്ന സീന്‍.
 
ആ സീനില്‍ താന്‍ അരയില്‍ ചുറ്റിയിരിക്കുന്ന ബെഡ് ഷീറ്റ് അഴിഞ്ഞുപോകുകയും താന്‍ വലിയ ചമ്മല്‍ അനുഭവിക്കുകയും ചെയ്തെന്നാണ് മുകേഷ് വെളിപ്പെടുത്തുന്നത്. 'കനക ബോയ്സ് ഹോസ്റ്റലിലേക്ക് രാമഭദ്രനെ കാണാനെത്തുന്ന രംഗങ്ങളുടെ ചിത്രീകരണം നടക്കുന്ന ദിവസം. ജഗദീഷിന്റെ മായിന്‍കുട്ടി എണ്ണ തേച്ച് കൊണ്ട് ഇരിക്കുന്നു. എന്റെ രാമഭദ്രന്റെ കഥാപാത്രം കട്ടിലില്‍ കിടന്ന് ഉറങ്ങുകയാണ്. പെട്ടന്ന് മാലു വരുന്നുവെന്ന് അറിഞ്ഞ് ചാടി എണീറ്റ രാമഭദ്രന്‍ ഉടുക്കാന്‍ മുണ്ട് തിരയുമ്പോള്‍ കാണുന്നില്ല. അതുകൊണ്ട് ബെഡ്ഷീറ്റാണ് ഉടുക്കുന്നത്. മാലു വന്നപ്പോള്‍ അവളെ കാണാന്‍ ചെല്ലുന്നതും അതേ ബെഡ്ഷീറ്റ് ഉടുത്താണ്. പെട്ടന്ന് അഭിനയത്തിന്റെ ഭാഗമായി ഞാന്‍ കൈ ഉയര്‍ത്തിയപ്പോള്‍ എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു. ഞാനും സെറ്റിലെ മറ്റ് അംഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി. കനകയും കണ്ടു! പക്ഷെ അവര്‍ കണ്ടില്ലെന്ന് നടിച്ച് നിന്നു. ശേഷം പിന്നീട് ഒരു ദിവസമാണ് ആ സീനിന്റെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിച്ചത്,' മുകേഷ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Breaking News: താന്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പരസ്യമായി തുറന്നുപറയുന്നു