Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യത്യസ്‌തമായ പ്രമേയം, വ്യത്യസ്‌തമായ പ്രണയം; 'മൈ സ്‌റ്റോറി' ജൂലൈ ആറിന് തിയേറ്ററുകളിലേക്ക്

'മൈ സ്‌റ്റോറി' ജൂലൈ ആറിന് തിയേറ്ററുകളിലേക്ക്

വ്യത്യസ്‌തമായ പ്രമേയം, വ്യത്യസ്‌തമായ പ്രണയം; 'മൈ സ്‌റ്റോറി' ജൂലൈ ആറിന് തിയേറ്ററുകളിലേക്ക്
, വെള്ളി, 29 ജൂണ്‍ 2018 (13:09 IST)
പൃഥ്വിരാജും പാര്‍വ്വതിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം മൈ സ്റ്റോറി ജൂലൈ ആറിന് തീയേറ്ററുകളിലെത്തും. രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
 
ചിത്രത്തിന്റെ പകുതിയേറെയും ചിത്രീകരിച്ചിരിക്കുന്നത് പോര്‍ച്ചുഗലിലാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മൈ സ്റ്റോറി'. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
 
റൊമാന്റിക് മ്യൂസിക് ഗണത്തില്‍പ്പെടുന്ന ക്യൂട്ട് ലിറ്റില്‍ ലവ് സ്റ്റോറി എന്നാണ് സംവിധായിക ചിത്രത്തെ വിശേഷിപ്പിക്കുന്നത്. തൊണ്ണൂറുകളെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ സമകാലിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. ഇതുവരെയുള്ള പൃഥ്വിരാജ്, പാര്‍വതി ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാവും മൈ സ്റ്റോറിയുടേത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അമ്മ'യ്‌ക്ക് ആദരാഞ്ജലികൾ; മോഹൻലാലിന്റെ വീട്ടിലേക്ക് യൂത്ത്‌കോൺഗ്രസ്സ് മാർച്ച്